ഓൺലൈൻ തട്ടിപ്പിൽ കണ്ണൂർ സ്വദേശിനിക്ക് നഷ്ടമായത് 1.65 കോടി രൂപ

മുംബൈ CBI ഓഫീസിൽ നിന്നെന്ന വ്യാജേന വാട്സ്ആപ്പ് വഴിയാണ് തട്ടിപ്പുകാർ ബന്ധപ്പെട്ടത്. പരാതിക്കാരിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് കേസ്സുകൾ ഉണ്ടെന്നു പറഞ്ഞ് ഭയപ്പെടുത്തി. കേസ് ഒതുക്കിത്തീർക്കുന്നതിനായി പലപ്പോഴായി പണം ആവശ്യപ്പെട്ടു. തുടർന്നാണ് ഏഴു ദിവസങ്ങളിലായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് 1,65,83,200 രൂപ കൈമാറിയത്.

പണം കൈമാറിയശേഷം തുടർന്ന് സന്ദേശങ്ങൾ ലഭിക്കാതിരിക്കുകയും ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്തപ്പോഴാണ് തട്ടിപ്പാണെന്ന് പരാതിക്കാരി മനസിലാക്കിയത്. പരാതിയിൽ കണ്ണൂർ സിറ്റി സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ – മഠത്തിൽത്താഴ ആലമുള്ള കണ്ടി കണ്ണൻ അന്തരിച്ചു

Next Story

കൊയിലാണ്ടി ചെറിയമങ്ങാട് പുതിയ പുരയിൽ ശകുന്തള അന്തരിച്ചു

Latest from Local News

ശാസ്ത്ര സാഹിത്യ പരിഷത്ത് കലാജാഥ ഇന്നു മുതല്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ ജനുവരി 19 മുതല്‍ ഫെബ്രുവരി 11 വരെ പര്യടനം നടത്തും.കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച്

ദുബൈ കെഎംസിസി ചേമഞ്ചേരി പഞ്ചായത്ത്‌ സ്പോർട്സ് വിഭാഗം Sporty സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെൻ്റ്

ദുബൈ കെഎംസിസി ചേമഞ്ചേരി പഞ്ചായത്ത്‌ സ്പോർട്സ് വിഭാഗം Sporty സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം കെഎംസിസി കോഴിക്കോട് ജില്ലാ സെക്രെട്ടറി

മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമത്തിന്ന് ഉടൻ പരിഹാരം കാണണം – ഫാർമസിസ്റ്റ് അസോസിയേഷൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്നുകളും മറ്റ് സർജിക്കൽ ഉപകരണങ്ങളും രോഗികൾക്ക് ലഭ്യമാവുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ :