പേരാമ്പ്രയിൽ കേന്ദ്ര റവന്യൂ ഇന്‍റലിജൻസ് റെയ്‌ഡ്; സ്വർണ വ്യാപാരിയുടെ കാറിൽ നിന്നും 3.22 കോടി രൂപ പിടിച്ചെടുത്തു

പേരാമ്പ്രയിൽ കേന്ദ്ര റവന്യൂ ഇന്‍റലിജൻസ് വിഭാഗം നടത്തിയ റെയ്ഡിൽ സ്വർണ വ്യാപാരിയുടെ കാറിൽ നിന്നും 3.22 കോടി രൂപ പിടിച്ചെടുത്തു. അന്വേഷണ സംഘം രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പേരാമ്പ്ര ചിരുതകുന്ന് ഫ്ലാറ്റ് ഉടമസ്ഥനും സ്വർണ മൊത്ത ചില്ലറ വ്യാപാരിയുമായ ദീപക്, ഇയാളുടെ കൂടെയുണ്ടായിരുന്ന ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കാറും അന്വേഷണ സംഘം പിടികൂടി. കാറിന്‍റെ രഹസ്യ അറയിലാണ് പണം ഒളിപ്പിച്ചിരുന്നത്. താമരശേരി മുതൽ പിന്തുടർന്നാണ് ഡി.ആർ.ഐ സംഘം ഇവരെ പിടികൂടിയത്.

ഇന്നലെ രാവിലെ 11 മണിക്ക് തുടങ്ങിയ റെയ്‌ഡ് രാത്രി 10.45 വരെ നീണ്ടു. മഹാരാഷ്ട്രയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് എത്തി സ്ഥിര താമസമാക്കിയവരാണിവർ. നാട്ടിൽ നിന്നെല്ലാം പഴയ സ്വർണം വാങ്ങിക്കൂട്ടലാണ് ഇവരുടെ തൊഴിൽ.

സ്വർണത്തിന് വില റെക്കോർഡിലെത്തിയിട്ടും പഴയ സ്വർണത്തിന് അതിനനുസരിച്ചുള്ള വില ജ്വല്ലറികൾ നല്കാറില്ല. ഇത് മുതലെടുത്ത് അതിനെക്കാൾ കൂടുതൽ വില നൽകിയാണ് ഇവർ സ്വർണം വാങ്ങിക്കൂട്ടിയത്. ഇതിന്‍റെ മറവിൽ കള്ളക്കടത്ത് സ്വർണവും സംഘം വാങ്ങുന്നതായാണ് വിവരം. ഇതുവഴി ജ്വല്ലറികൾക്കും കമ്മിഷൻ ലഭിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കലാണ് ഇതുവഴി നടക്കുന്നതെന്നാണ് സംശയിക്കുന്നത്. 

 

Leave a Reply

Your email address will not be published.

Previous Story

ഭൂമി തരംമാറ്റല്‍ രണ്ടാംഘട്ട അദാലത്ത് ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 15 വരെ

Next Story

സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച ദീപാരാധനക്ക് ശേഷം കൊടിയേറി. തുടർന്ന് കോട്ടക്കൽ

മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു

കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നു വെന്ന് പ്രമുഖ

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ തുറമുഖം വരെ ചരിത്ര ടൂറിസം പദ്ധതിക്ക് 100 കോടി രൂപയുടെ അംഗീകാരം – മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ അതിപുരാതന ചരിത്ര പാരമ്പര്യമുള്ള ബേപ്പൂർ തുറമുഖം വരെ ചരിത്രം ഓർമപ്പെടുന്ന ഒരു ബൃഹത് ടൂറിസ് പദ്ധതിയ്ക്ക്