സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ഓപ്പൺബുക്ക് (പുസ്തകം തുറന്ന് വെച്ചെഴുതുന്ന രീതി) പരീക്ഷയിലേക്കു മാറുന്നു. നവംബർ മാസത്തിൽ നടക്കുന്ന ആദ്യ സെമസ്റ്റർ പരീക്ഷയിലാണ് ഇത് ആദ്യമായി നടപ്പാക്കുക. ഇത്തവണ പരീക്ഷാപരിഷ്‌കാരത്തിന്റെ ഭാഗമായി ഓൺസ്‌ക്രീൻ പുനർമൂല്യനിർണയവുമുണ്ടാവുക. പരീക്ഷയ്ക്കിടെ റഫർ ചെയ്ത് ചിന്തിച്ച് ഉത്തരം കണ്ടെത്താൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്ന പരീക്ഷാരീതിയാണിത്. പഠിച്ച കാര്യങ്ങൾ വിശകലനം ചെയ്ത് ഉത്തരം എഴുതേണ്ടിവരുന്ന രീതിയിലായിരിക്കും ചോദ്യങ്ങൾ വരിക. പാഠഭാഗങ്ങൾ മനഃപാഠമാക്കി ഉത്തരമെഴുതുന്ന സമ്പ്രദായം ഇതോടെ മാറും.
പ്രവേശനം മുതൽ പരീക്ഷാഫലം വരെയുള്ള വിവരം സൂക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് സവിശേഷ തിരിച്ചറിയിൽ രേഖ ഉൾപ്പെടെ മഭ്യമാക്കി സർവകലാശാലകളെ കെ റീപ്പ് സോഫ്റ്റ് വെയർ വഴി ഒരു കുടക്കീഴിലാക്കാനാണ് തീരുമാനം. കെ റീപ്പിന് ഇനിയും ഒരു വർഷ വേണ്ടിവരുമെന്നതിനാൽ അതുവരെ സർവകലാശാലകളിൽ ഡിജിറ്റൽ ഫയൽ ഏർപ്പെടുത്തും. പരീക്ഷാനടത്തിപ്പിന് കോളേജുകൾക്ക് പ്രോട്ടോക്കോൾ തയ്യാറാക്കി നൽകാനാണ് നിർദേശം.
ഒരു സെമസ്റ്റർ കാലയളവിൽ വിദ്യാർത്ഥിയുടെ ധാരണ, ഓർമ, പ്രയോഗം, വിശകലനം, മൂല്യനിർണയം, സൃഷ്ടിപരത തുടങ്ങിയ അഞ്ച് ഘടകങ്ങൾ വിലയിരുത്തുന്നതാണ് ഈ രീതി. ഒന്നാം സെമസ്റ്ററിൽ ഇത് പരിചയപ്പെടുത്തിയ ശേഷം രണ്ടാം സെമസ്റ്റർ മുതൽ ഓപ്പൺ ബുക്ക് നടപ്പാക്കാനാണ് തീരുമാനം.