വിലങ്ങാട് ഉരുൾ പൊട്ടൽ സൗജന്യ റേഷൻ പ്രഖ്യാപനം പാഴ് വാക്ക് ; യൂത്ത് കോൺഗ്രസ്‌

വാണിമേൽ പഞ്ചായത്ത് 9, 10, 11 വാർഡുകളിലും നരിപ്പറ്റ പഞ്ചായത്ത് മൂന്നാം വാർഡിലും സംസ്ഥാന ഗവൺമെൻ്റ് പ്രഖ്യാപിച്ച സൗജന്യ റേഷൻ പാഴ് വാക്കായി മാറിയിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ്‌ അനസ് നങ്ങാണ്ടി പറഞ്ഞു. നിലവിൽ വിലങ്ങാട് ഉരുൾ പൊട്ടൽ നേരിട്ട് ബാധിച്ച 11 ആം വാർഡിലെ കമ്പളിപാറ, ഉരുട്ടി, മലയങ്ങാട്, വളാൻതോട് ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ ആളുകൾക്ക് ഈ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയിട്ടുള്ളത്. നിലവിൽ ആനുകൂല്യം പ്രഖ്യാപിച്ച പല സ്ഥലങ്ങളിലും ഈ ആനുകൂല്യം ലഭിക്കുന്നില്ലെന്നും ഇത് ദുരിതബാധിതരോട് ചെയ്യുന്ന കടുത്ത വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ ഉരുൾപൊട്ടൽ ബാധിതരെ ചേർത്തു പിടിക്കുന്നതിൽ സംസ്ഥാന ഗവൺമെൻ്റ് പൂർണ്ണ പരാജയമാണെന്നും അടിയന്തിരമായി ദുരിത ബാധിതർക്ക് സഹായമെത്തിക്കുന്നതിൽ ഗവൺമെൻ്റ്ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് എലിപ്പനി മരണം കൂടുന്നു

Next Story

ലൈംഗികാതിക്രമ കേസ്: മുകേഷ് അറസ്റ്റിൽ

Latest from Local News

ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘ഇമ്മിണി ബല്യ ബഷീർ’ ബ്രോഷർ പുറത്തിറക്കി

വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ‘ഇമ്മിണി ബല്യ ദിനാഘോഷം’

ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു

ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു. കൃഷി ഓഫീസർ അഞ്ജനപി.ആർ. ഉദ്ഘാടനം ചെയ്ത

പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര വിതരണവും സംഘടിപ്പിച്ചു

പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര