വടകര കൊയിലാണ്ടി താലൂക്ക് തല പട്ടയ മേള ഒക്ടോബർ ഒന്നിന്

വടകര: ആർഡിഒ ഓഫീസ് പരിധിയിൽ വരുന്ന കൊയിലാണ്ടി, വടകര താലൂക്കിലെ റവന്യു പട്ടയ മേള ഒക്ടോബർ ഒന്നിന് പകൽ രണ്ടിന് വടകര ടൗൺ ഹാളിൽ നടക്കും. മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി മുഹമ്മദ് റിയാസ്, എം പി, എം എൽ എ മാരടക്കം ജന പ്രതിനിധികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർ സംസാരിക്കും. ആയിരം പേർക്ക് പട്ടയം നൽകും.

സംസ്ഥാന സർക്കാറിൻ്റ 100 ദിന പരിപാടിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. പട്ടയം വാങ്ങാനായി ടൗൺ ഹാളിൽ പ്രത്യേക കൗണ്ടർ സംവിധാനം ഉണ്ടാവും. സ്വാഗത സംഘം രൂപീകരിച്ചു. യോഗം കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു. റവന്യു വകുപ്പിന്റെ സേവനം വീട്ടു മുറ്റത്ത് എത്തിക്കാൻ നടപടി ഊർജിതമാക്കിയതായി അദ്ദേഹം പറഞ്ഞു. ഇ കെ വിജയൻ എംഎൽഎ അധ്യക്ഷനായി. ആർ ഡി ഒ ഷാമിൽ സെബാസ്റ്റ്യൻ, ആർ സത്യൻ, ടി വി ബാലകൃഷ്ണൻ,പ്രദീപ് ചോമ്പാല, വി പി അബ്ദുള്ള, പി എം മുസ്തഫ, ബിജു കായക്കൊടി, പി സജീവ് കുമാർ, സി കെ കരീം, സി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ; ഇ കെ വിജയൻ (ചെയർ), ഷാമിൽ സെബാസ്റ്റ്യൻ (ജന. കൺ), സി രഞ്ചിത്ത് (ട്രഷ)

Leave a Reply

Your email address will not be published.

Previous Story

വടകര കൊയിലാണ്ടി താലൂക്ക് തല പട്ടയ മേള ഒക്ടോബർ ഒന്നിന്

Next Story

ബഹ്റൈനിൽ അന്തരിച്ച ബാലുശ്ശേരി സ്വദേശി സജീറിൻ്റെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും

Latest from Main News

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും

സംസ്ഥാനത്തെ മെമു ട്രെയിൻ യാത്രക്കാര്‍ ദീര്‍ഘകാലമായി ഉന്നയിച്ചിരുന്ന പ്രശ്നത്തിന് പരിഹാരമായി കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. കൊടിക്കുന്നിൽ സുരേഷ്

കോഴിക്കോട് കൂടരഞ്ഞിയിലെ കൊലപാതക്കേസ് പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി

കോഴിക്കോട് കൂടരഞ്ഞിയിലെ കൊലപാതക്കേസ് പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി. 1989 ൽ കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് ഒരാളെ കൊലപ്പെടുത്തിയതായാണ്

വാട്‌സ്ആപ്പില്‍ എത്തുന്ന എപികെ ആപ്പുകളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

വാട്‌സ്ആപ്പ് വഴിയോ മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയോ ഫോണുകളിലേക്ക് വരുന്ന എപികെ ആപ്പുകളില്‍ ജാഗ്രതാ മുന്നറിയിപ്പുമായി  കേരള പൊലീസ്. സര്‍ക്കാര്‍ പദ്ധതികളുടെയോ മറ്റോ

മരിച്ചു പോയ അച്ഛന് മകള്‍ എഴുതിയ കത്തിന് ആശ്വാസവാക്കുകളുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് എയുപി സ്‌കൂളിലെ വിദ്യാര്‍ഥി ശ്രീനന്ദ മരിച്ചു പോയ അച്ഛന് മകള്‍ എഴുതിയ കത്തിന് ആശ്വാസവാക്കുകളുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.