റെയിൽവേ പാളത്തിന് ഉപയോഗിക്കുന്ന ഇരുമ്പുമായികടന്ന രണ്ടു പേർ നൈറ്റ് പട്രോളിംഗിനിടയിൽ ഫറോക്ക് പോലീസിന്റെ പിടിയിൽ

കോഴിക്കോട്: ചൊവ്വാഴ്ച പുലർച്ചെ ഫറോക്ക് പോലീസിന്റെ നേതൃത്വത്തിൽ കോട്ടക്കടവ് വച്ച് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടി ചെയ്തുവരുകയായിരുന്ന പോലീസ് പാർട്ടിയാണ് വാഹന പരിശോധനയ്ക്കിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ റെയിൽവേ ട്രാക്കിന് ഉപയോഗിച്ചുവരുന്ന ഭാരം കൂടിയ ഇരുമ്പുമായി വിജേഷ് വയ. 31/24, S/o. വേലായുധൻ, മമ്പേക്കാട്ടു വീട്, പുല്ലിപ്പറമ്പ്, ചേലേമ്പ്ര, സെൽവൻ, വയ. 41/24, S/o. മാർക്കോസ്, ചേലൂപ്പാടം, ഇടിമൂഴിക്കൽ എന്നീ രണ്ടുപേരെ അറസ്റ്റ് ചെയ്തത്. പ്രതികളിൽ ഒരാളായ വിജേഷ് മയക്കു മരുന്ന് കേസിലും അബ്കാരി കേസിലും പിടിച്ചുപറി കേസിലും പൊതു സ്ഥലത്തുവച്ച് കലഹ സ്വഭാവിയായി കണ്ടകാര്യത്തിനുംമറ്റും കേസിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ്. ഫറോക്ക് പോലീസ് പിടികൂടിയ പ്രതികളെ തുടർനടപടിക്കായി റെയിൽവേ പോലീസിന് കൈമാറും.

Leave a Reply

Your email address will not be published.