തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ നേത്രപരിശോധന ക്യാമ്പ് നടത്തി

പയ്യോളി : “കണ്ണുണ്ടായാലേ കണ്ണിന്റെ വിലയറിയൂ” എന്ന മഹത് വചനം ഉയർത്തിക്കൊണ്ട് കുട്ടികളുടെ നേത്ര ആരോഗ്യ പരിശോധനയുടെ ഭാഗമായി തിക്കോടിയൻ സ്മാരക വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി, വൊക്കേഷനൽ എന്നീ വിഭാഗത്തിലെ മുഴുവൻ വിദ്യാർഥികളുടെയും നേത്ര ആരോഗ്യ പരിശോധനാ ക്യാമ്പ് നടത്തി. ഹയർസെക്കൻഡറി വൊക്കേഷനൽ വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെയും,വി ട്രസ്റ്റ് കണ്ണാശുപത്രിയുടെയും നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. ക്യാമ്പിൽ മുഴുവൻ വിദ്യാർഥികളുടെയും നേത്ര പരിശോധന നടത്തുകയും, അവർക്ക് ആവശ്യമായ നേത്രാരോഗ്യ നിർദ്ദേശങ്ങ ളും,കാഴ്ച സുരക്ഷാ സംബന്ധിച്ചുള്ള വിവരങ്ങളും നൽകി. മൊബൈൽ ഫോണിൻറെ അമിത ഉപയോഗം, പോഷകാഹാര കുറവ് എന്നിവയൊക്കെ കാഴ്ച ശക്തിയെ എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കി, അതു സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. ഹയർസെക്കൻഡറി വൊക്കേഷനൽ വിഭാഗം, നാഷണൽ സർവീസ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പ് വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായിരുന്നു. എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ രജനീഷ് ഒ.എം,വി കെയർ നേത്ര ഹോസ്പിറ്റലിലെ ആരോഗ്യപ്രവർത്തകർ, പ്രിൻസിപ്പൽവി. നിഷ അധ്യാപകരായ സജിത്ത്.കെ,രജീഷ്. വി, അനീഷ് പാലിയിൽ, ബഷീർ, ഷിജു ആർ, അഭിലാഷ് തിരുവോത്ത് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

സി.പി.എം.ബി.ജെ.പി അവിശുദ്ധ സഖ്യത്തിൻ്റെ ദല്ലാൾ മുഖ്യമന്ത്രി: വി.എം.ചന്ദ്രൻ

Next Story

പിണറായി വിജയൻ പോലീസ് സേനയെ ക്രിമിനൽ വൽക്കരിച്ചു എൻ.സുബ്രമണ്യൻ

Latest from Local News

വിദ്യാഭ്യാസമേഖലയെ കാവിവത്ക്കരിക്കാനുള്ള ശ്രമത്തിൽ നിന്നും എൽ ഡി എഫ് സർക്കാർ പിന്‍മാറണം; കേരള എൻ ജി ഒ അസോസിയേഷൻ

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനാണ് പി.എം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിലൂടെ എൽ ഡി എഫ് സർക്കാർ ശ്രമിക്കുന്നത്. കോഴിക്കോട് സിവിൽ

മുതുകാട് ക്ഷേത്രത്തിനുസമീപം തെങ്ങിൽ കുടുങ്ങിയ യുവാവിനെ അഗ്നിശമനസേന അതിസാഹസികമായി രക്ഷപ്പെടുത്തി

പേരാമ്പ്ര: മുതുകാട് ക്ഷേത്രത്തിനുസമീപം തെങ്ങിൽ കുടുങ്ങിയ യുവാവിനെ അഗ്നിശമനസേന അതിസാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. തെങ്ങുകയറ്റയന്ത്രം തകരാറായതിനാലെ തുടർന്ന്

ചേളന്നൂരിൽ ചിത്രകാരൻ കെ.ജി. ഹർഷന്റെ സ്മരണയ്ക്കായി റോഡ് പ്രഖ്യാപനം

ചേളന്നൂർ: ചിത്രകാരനും ശിൽപ്പിയും കെ ജി ഹർഷന്റെ സ്മരണാർത്ഥം ചേളന്നൂർ അമ്മംമലയിൽ താഴം പുതിയേടത്ത് താഴം റോഡിന് കെ.ജി ഹർഷൻ റോഡ്

ദേശീയ പാതയില്‍ വടകരയ്ക്കും കൊയിലാണ്ടിയ്ക്കും ഇടയില്‍ ബസ്സോട്ടം കടുത്ത പ്രതിസന്ധിയില്‍; ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുവാന്‍ ആലോചന

കൊയിലാണ്ടി: ദേശീയ പാതയില്‍ വടകരയ്ക്കും കൊയിലാണ്ടിയിക്കും ഇടയില്‍ ബസ്സോട്ടം കടുത്ത പ്രതിസന്ധിയില്‍. റോഡുകള്‍ തകര്‍ന്നു കിടക്കുന്നതാണ് ബസ്സ് സര്‍വ്വീസിനെ ഗുരുതരമായി ബാധിക്കുന്നത്.