മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ സംബന്ധിച്ച്‌ പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്‌ധസംഘം 25ന്‌ അന്തിമ റിപ്പോർട്ട്‌ നൽകും

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ സംബന്ധിച്ച്‌ പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്‌ധസംഘം 25ന്‌ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക്‌ അന്തിമ റിപ്പോർട്ട്‌ നൽകും. രണ്ടുതവണയായി  ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘം ദുരന്തമേഖലയിലെത്തി പഠനം നടത്തിയിരുന്നു.

പാറയും മണ്ണും മണലും ഉൾപ്പെടെ 25 ലക്ഷം മീറ്റർ ക്യൂബ്‌ വസ്തുക്കൾ ഉരുൾപൊട്ടലിൽ ചൂരൽമലയിലേക്ക്‌ ഒഴുകിയെത്തിയെന്നാണ്‌ നാഷണൽ സെന്റർ ഫോർ എർത്ത്‌ സയൻസ്‌ സ്‌റ്റഡീസിലെ മുൻ ശാസ്‌ത്രജ്ഞൻ ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സമിതിയുടെ കണ്ടെത്തൽ. അതിശക്ത മഴയിൽ പാറയും മണ്ണും നിരങ്ങിയിറങ്ങിയതാണ്‌ ഉരുൾപൊട്ടലിന്റെ കാരണം. രണ്ടോ മൂന്നോ ഇടത്ത്‌ അണക്കെട്ടുപോലെ രൂപപ്പെട്ട്‌ പൊട്ടിയത്‌ (ഡാമിങ് ഇഫക്ട്‌) ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചു. 18ന്‌ അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കാനായിരുന്നു തീരുമാനം. ഓണം അവധിയെ തുടർന്നാണ്‌ നീണ്ടത്‌. പ്രാഥമിക റിപ്പോർട്ട്‌ നേരത്തെ സർക്കാരിന്‌ നൽകി. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കണ്ടെത്തിയ സ്ഥലങ്ങൾ പരിശോധിച്ച്‌ റിപ്പോർട്ട്‌ നൽകി.

ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം വരെ സംഘം പരിശോധിച്ചു. ചൂരൽമല മുതൽ സൂചിപ്പാറവരെ സുരക്ഷിതവും അല്ലാത്തതുമായ പ്രദേശങ്ങളും നിർണയിച്ചു. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉപദേശകസമിതിയും ദുരന്തമേഖലയിൽ പരിശോധന നടത്തി. വിദഗ്‌ധ സമിതി നൽകുന്ന അന്തിമ റിപ്പോർട്ട്‌, ഉപദേശക സമിതി പരിശോധിച്ച്‌ ഇവരുടെ കണ്ടെത്തലുകൾകൂടി ഉൾപ്പെടുത്തി സർക്കാരിന്‌ നൽകും.

  

Leave a Reply

Your email address will not be published.

Previous Story

ഷാഫി പറമ്പിൽ എം.പി ക്കും സംഘത്തിനും ഷാർജ ഇന്ത്യൻ അസോസിയേഷൻ്റെ ഊഷ്മള സ്വീകരണം

Next Story

പാലോറ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദ്ദനം

Latest from Main News

തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടി

തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടി.  ഓഗസ്റ്റ് 12 വരെ വോട്ടർപട്ടിക പുതുക്കാൻ അവസരമുണ്ടായിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ്

ഗുരുവായൂർ ദേവസ്വം ബോർഡിലെ മൂന്ന് തസ്തികകളിലേയ്ക്കുള്ള പരീക്ഷ ഈ മാസം 10ന്

ഗുരുവായൂർ ദേവസ്വം ബോർഡിലെ മൂന്ന് തസ്തികകളിലേയ്ക്കുള്ള പരീക്ഷ ഈ മാസം 10ന് നടക്കും. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ​ഗ്രേഡ് 2, ഹെൽപ്പർ, അസിസ്റ്റന്റ്

അക്ഷയ സെന്ററുകൾക്ക് സർവീസ് ചാർജ് നിശ്ചയിച്ചു

  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ സേവനങ്ങൾക്ക് കെസ്മാർട്ട് വഴി അപേക്ഷ സമർപ്പിക്കുന്നതിനും മറ്റിടപാടുകൾക്കും അക്ഷയ സെന്ററുകൾക്ക് സർവീസ് ചാർജ് നിശ്ചയിച്ച്

മേഖലാ ഐ.എഫ്.എഫ്.കെ; 11 രാജ്യങ്ങളില്‍ നിന്നുള്ള 14 സിനിമകളും പ്രദര്‍ശനത്തിനെത്തും

നാളെ (വെള്ളി) കോഴിക്കോട്ട് തുടങ്ങുന്ന കേരളത്തിന്റെ മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ വേറിട്ട കാഴ്ചകളിലൊരുക്കി 11 രാജ്യങ്ങളില്‍ നിന്നുള്ള 14 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.