ബഹ്റൈനിൽ അന്തരിച്ച ബാലുശ്ശേരി സ്വദേശി സജീറിൻ്റെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും

ബാലുശ്ശേരി: ഹൃദ്രോഗ ബാധയെ തുടർന്നു കഴിഞ്ഞ ദിവസം മനാമയിൽ അന്തരിച്ച എരമംഗലം തങ്കയത്തിൽ സജീറിൻ്റെ (37) മൃതദ്ദേഹം ബുധനാഴ്ച രാവിലെ 8 മണിയോടെ നാട്ടിലെത്തിക്കും. ഖബറടക്കം രാവിലെ 11.30 ന് എരമംഗലം ജുമാ മസ്ജിദിൽ നടക്കും.

അഞ്ചുവർഷമായി ബഹ്റൈനിലുള്ള സജീർ മനാമ സെൻട്രൽ മാർക്കറ്റിൽ ഫ്രൂട്ട് കച്ചവടം നടത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെയോടെ താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കാണുകയയിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കരുതുന്നത്.

സജീർ അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. എരമംഗലം തങ്കയത്തിൽ ഇമ്പിച്ചി മമ്മതിൻ്റെയും സൈനബയുടെയും മകനാണ്.
ഭാര്യ: ഫസീല. മകൻ: ബാസിൽ സമാൻ ( ഒന്നാം ക്ലാസ് വിദ്യാർത്ഥി).
സഹോദരങ്ങൾ: സമീർ ( ഫ്രൂട്ട് സ്റ്റാൾ, മനാമ ), സാദ്ദിഖ് (സൗദി), മുനീർ (സൗദി).

Leave a Reply

Your email address will not be published.