ലൈംഗികാതിക്രമ കേസ്: മുകേഷ് അറസ്റ്റിൽ - The New Page | Latest News | Kerala News| Kerala Politics

ലൈംഗികാതിക്രമ കേസ്: മുകേഷ് അറസ്റ്റിൽ

ലൈംഗികാതിക്രമ കേസില്‍ എംഎല്‍എയും നടനുമായ മുകേഷ് അറസ്റ്റിൽ. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചി തീരദേശ പൊലീസ് ഓഫീസിലായിരുന്നു എഐജി പൂങ്കുയലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്. തെളിവുകള്‍ ശക്തമായതിനാല്‍ മുകേഷിനെ അറസ്റ്റ് ചെയ്യുമെന്നുള്ള സൂചനകൾ നേരത്തെ വന്നിരുന്നു. അതേസമയം മുകഷിന് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും. വൈദ്യ പരിശോധന നടത്തിയ ശേഷമാകും വിട്ടയക്കുക.

ഇന്ന് രാവിലെ 10:15 നാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. അഭിഭാഷകന്റെ കൂടെയാണ് മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായത്. മുകേഷ് നല്‍കിയ മൊഴികള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്‌തിട്ടുണ്ട്. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. മരട് പൊലീസാണ് നടിയുടെ പരാതിയില്‍ മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെയായിരുന്നു നടി ആരോപണം ഉന്നയിച്ചത്. പിന്നീട് ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മുകേഷടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില് ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

വിലങ്ങാട് ഉരുൾ പൊട്ടൽ സൗജന്യ റേഷൻ പ്രഖ്യാപനം പാഴ് വാക്ക് ; യൂത്ത് കോൺഗ്രസ്‌

Next Story

മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ജവാൻ കാർഷിക ഗ്രൂപ്പ് നടപ്പാക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു

Latest from Main News

വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോയുടെ വാണിജ്യാവശ്യങ്ങൾ‌ക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറഞ്ഞത്. 15.50 രൂപയാണ് കുറച്ചത്. അതേസമയം, ഗാർഹിക

മംഗളൂരുവിൽ മലയാളി യുവാവിനെ തല്ലിക്കൊന്ന കേസ്: അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസുകാരെ സസ്പെൻഡ് ചെയ്തു

സംഘപരിവാർ പ്രവർത്തകർ പാക് അനുകൂല മുദ്രാവാക്യം മു‍ഴക്കിയെന്ന് ആരോപിച്ച് മംഗളൂരുവിൽ മലയാളി യുവാവിനെ തല്ലിക്കൊന്ന കേസിൽ, അന്വേഷണത്തിൽ വീഴ്ച വരുത്തിയ പോലീസ്

സർക്കാർ ജോലികൾക്ക് ഉന്തിയ പല്ല് അയോഗ്യതയല്ല; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

കായിക പരിശോധനയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്ന സർക്കാർ ജോലികൾക്ക് ഉന്തിയ പല്ല് ഇനി അയോഗ്യതയല്ല. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് തുടരാന്‍ വിദഗ്ധസമിതിയുടെ ശുപാര്‍ശ

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് തുടരാന്‍ വിദഗ്ധസമിതിയുടെ ശുപാര്‍ശ. പ്രീമിയം അമ്പത് ശതമാനമെങ്കിലും ഉയര്‍ത്തിയാലേ പദ്ധതി തുടരാനാകൂ