ചെറുവണ്ണൂർ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഓഫിസിൻ്റെ പൂട്ട് പൊളിച്ച് കവർച്ച നടത്തിയ സംഘത്തിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ - The New Page | Latest News | Kerala News| Kerala Politics

ചെറുവണ്ണൂർ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഓഫിസിൻ്റെ പൂട്ട് പൊളിച്ച് കവർച്ച നടത്തിയ സംഘത്തിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ

ചെറുവണ്ണൂർ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഓഫിസിൻ്റെ പൂട്ട് പൊളിച്ച് കവർച്ച നടത്തിയ സംഘത്തിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ. മലപ്പുറം ചേലേമ്പ്ര പെരുന്നേരി തോട്ടുങ്ങൽ മുഹമ്മദ് മുസ്‌താഖ് (28)ആണ് പിടിയിലായത്. ജില്ല പൊലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ്, നല്ലളം പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കോഴിക്കോട് നിന്ന് പിടിയിലായത്. ഇയാളിൽ നിന്ന് കവർച്ച ചെയ്‌ത സാധനങ്ങൾ കണ്ടെടുത്തു.

ഓണാവധിക്കാലത്ത് ഓഫിസിൻ്റെ പൂട്ട് തകർത്ത് ഒമ്പതോളം ലാപ്ടോപ്പുകളും ആറ് മൊബൈൽ ഫോണുകളും ഒരു ക്യാമറയുമാണ് സംഘം കവർന്നത്. ഓണാവധി കഴിഞ്ഞ് ഓഫിസ് ജീവനക്കാർ എത്തിയപ്പോൾ മോഷണ വിവരം അറിയുകയായിരുന്നു. തുടർന്ന് പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. മറ്റ്‌ പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.

 

 

Leave a Reply

Your email address will not be published.

Previous Story

പാലോറ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദ്ദനം

Next Story

കാക്കൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. നാലു പേർക്ക് പരുക്ക്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 29 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 29 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ  3:00

കോഴിക്കോട്  ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 29-04-25 ചൊവ്വ. പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി