പിണറായി വിജയൻ പോലീസ് സേനയെ ക്രിമിനൽ വൽക്കരിച്ചു എൻ.സുബ്രമണ്യൻ

മലാപ്പറമ്പ് : മാഫിയാ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ചേവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ. പി. സി. സി രാഷ്ട്രീയ കാര്യ സമിതി അംഗം എൻ. സുബ്രമണ്യൻ . ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിനീഷ് കുമാർ. പി. വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.സി.സി മെമ്പർ കെ.എം അഭിജിത്ത് മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി മാരായ എൻ.ഷെറിൽ ബാബു, ഷാജിർ അറാഫത്ത്, മുൻ ബ്ലോക്ക് പ്രസിഡണ്ട് കണ്ടിയിൽ ഗംഗാധരൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സി. പ്രേമവല്ലി, ബ്ലോക്ക് ജനറൽ സെക്രട്ടറി എം. ഹരിനാരായണൻ, കെ.എസ്.യു ജില്ലാ സെക്രട്ടറി ആയിഷ. വി. കെ.തുടങ്ങിയവർ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published.