മലപ്പുറത്തെ എംപോക്സ് കേസ് പുതിയ വകഭേദം കൂടുതൽ അപകടകാരിയെന്ന് കേന്ദ്രം; രാജ്യത്തെ ആദ്യ ക്ലേഡ് 1 ബി കേസ്

മലപ്പുറത്തെ എംപോക്സ് കേസ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. യുഎഇയിൽ നിന്നും എത്തിയ ആളിലാണ് മലപ്പുറത്ത് കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ചത്.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിൽ എത്തിയ വൈറസാണ് എംപോക്സിൻ്റേത്. എം പോക്സ് ബാധിച്ച രോഗിയിൽ നിന്ന് സ്പർശനത്തിലൂടെ മറ്റൊരാളിലേക്ക് രോഗം പകരും. 1957ൽ കോംഗോയിലാണ് രോഗം ആദ്യമായി സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശിയായ 35കാരനിലാണ് ഇന്ത്യയിൽ ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ ശരീരസ്രവങ്ങൾ, രോഗി ഉപയോഗിച്ച വസ്തുക്കൾ എന്നിവ വഴിയും രോഗം പകരും. ദേഹത്ത് കുമിളകൾ, പനി,  തലവേദന, പേശീവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും രോഗം ഗുരുതരമാകും.

സംസ്ഥാനത്ത് എംപോക്‌സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. കേസുകള്‍ കൂടുകയാണെങ്കില്‍ അതനുസരിച്ച് നടപടികള്‍ സ്വീകരിക്കും. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തി. എയര്‍പോര്‍ട്ടുകളില്‍ നിരീക്ഷണം ശക്തിപ്പെടുത്തി. 5 ലാബുകളില്‍ പരിശോധാ സൗകര്യമൊരുക്കി. കൂടുതല്‍ ലാബുകളില്‍ പരിശോധനാ സൗകര്യങ്ങളൊരുക്കും. മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ അറിയിച്ച് ചികിത്സ തേടണം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എംപോക്‌സ് ലക്ഷണവുമായി ആരെങ്കിലും എത്തിയാൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം.

Leave a Reply

Your email address will not be published.

Previous Story

അത്തോളി കൊങ്ങന്നൂർ വളാഞ്ഞികണ്ടി ഭദ്രകാളി ക്ഷേത്ര കാരണവർ പൊയിലിൽ കൃഷ്ണൻ കുട്ടി നായർ അന്തരിച്ചു

Next Story

ഷാഫി പറമ്പിൽ എം.പി ക്കും സംഘത്തിനും ഷാർജ ഇന്ത്യൻ അസോസിയേഷൻ്റെ ഊഷ്മള സ്വീകരണം

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ :

COMPCOS  കൊയിലാണ്ടി ഫെസ്റ്റ് 2024 ഡിസംബർ 20 – 2025 ജനുവരി 5

കൊയിലാണ്ടിയിലെ സഹകരണ സ്ഥാപനമായ COMPCOS ൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി ഫെസ്റ്റ് സംഘടിപ്പിക്കുന്നു കൊയിലാണ്ടി ഫ്ലൈ ഓവറിനു കിഴക്കുവശം മുത്താമ്പി റോഡിലെ പഴയ

വനിതാ ലീഗ് പരിശീലന ക്യാമ്പ് നടത്തി

തുറയൂർ: വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി സന്നദ്ധ സേന വളണ്ടിയർ വിംങ്ങിൻ്റെ നേതൃത്വത്തിൽ മേപ്പയ്യൂർ, തുറയൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിലെ സേന

മേപ്പയ്യൂരിൽ യു ഡി എഫ് വിജയാരവം നടത്തി

മേപ്പയ്യൂർ: വയനാട് മണ്ഡലത്തിൽ പ്രിയങ്കാ ഗാസിയും, പാലക്കാട് രാഹുൽ മാംങ്കൂട്ടത്തിലിൻ്റെയും ചരിത്ര ഭൂരിപക്ഷത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ

ജവാന്‍ സുബനിഷിനെ അനുസ്മരിച്ചു

ചെങ്ങോട്ടുകാവ്: ധീര ജവാന്‍ സുബിനേഷിന്റെ ഒന്‍പതാം രക്തസാക്ഷിത്വ വാര്‍ഷിക ദിനത്തില്‍ ചേലിയിലുള്ള സ്മൃതി മണ്ഡപത്തില്‍ പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയുംസംഘടിപ്പിച്ചു.കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍