കുപ്രസിദ്ധ മോഷ്ടാവിനെതിരെ കാപ്പാ ചുമത്തി ജയിലിലടച്ചു

കോഴിക്കോട്: നിരവധി മോഷണ കേസുകളിലും കവച്ചാ കേസിലും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് മുജീബ് എ.പി.  എന്നയാളെ കാപ്പ ചുമത്തി ജയിലിലടച്ചു. പയ്യോളി പ്രശാന്തി ജ്വല്ലറിയിൽ നിന്നും 2021 വർഷം സ്വർണ്ണം കവർച്ച നടത്തിയതടക്കമുള്ള പ്രധാനപ്പെട്ട കവർച്ചാ കേസിലെ പ്രതിയാണ്. കോഴിക്കോട് സിറ്റി പോലീസ് ജില്ലയിലെ പന്തീരങ്കാവ്, കുന്ദമംഗലം, മലപ്പുറം ജില്ലയിലെ കരിപ്പൂർ, തേഞ്ഞിപ്പാലം, അരിക്കോട്, കൊണ്ടോട്ടി കൂടാതെ മാഹി എന്നീ പോലീസ് സ്റ്റേഷനുകളിൽ വാഹന മോഷണവും, പണവും വിലപിടിപ്പുള്ള മുതലുകളും പിടിച്ചുപറിയും കവർച്ചയും നടത്തിയത് ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ്. കളവ് നടത്തിയ വാഹനം ഉപയോഗിച്ച് പല സ്ഥലങ്ങളിൽ സഞ്ചരിച്ച് കളവും കവർച്ചയും നടത്തുകയാണ് പതിവ്. കുന്ദമംഗലം ഇൻസ്പെക്ടർ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്ന് കോഴിക്കോട് ജില്ലാ കലക്ടറാണ് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാസം പന്ത്രണ്ടാം തിയ്യതി തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്തുന്നതിനുള്ള പോലീസിന്റെ ഊർജ്ജിതമായ അന്വേഷണത്തിനിടെ ഇന്ന് 24.09.2024 തിയ്യതി കൊയിലാണ്ടിയിൽ നിന്നും കളവുചെയ്ത മോട്ടോർ സൈക്കിളുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് സിറ്റി ക്രൈം സ്ക്വാഡ് പ്രതിയെ പിടികൂടിയത്. വൈദ്യ പരിശോധനക്ക് ശേഷം പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകും. കോഴിക്കോട് കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികൾക്കെതിരെയുള്ള ശക്തമായ നടപടികളുടെ ഭാഗമായാണിത്.

Leave a Reply

Your email address will not be published.

Previous Story

റെയിൽവേ പാളത്തിന് ഉപയോഗിക്കുന്ന ഇരുമ്പുമായികടന്ന രണ്ടു പേർ നൈറ്റ് പട്രോളിംഗിനിടയിൽ ഫറോക്ക് പോലീസിന്റെ പിടിയിൽ

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 25 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച ദീപാരാധനക്ക് ശേഷം കൊടിയേറി. തുടർന്ന് കോട്ടക്കൽ

മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു

കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നു വെന്ന് പ്രമുഖ

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ തുറമുഖം വരെ ചരിത്ര ടൂറിസം പദ്ധതിക്ക് 100 കോടി രൂപയുടെ അംഗീകാരം – മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ അതിപുരാതന ചരിത്ര പാരമ്പര്യമുള്ള ബേപ്പൂർ തുറമുഖം വരെ ചരിത്രം ഓർമപ്പെടുന്ന ഒരു ബൃഹത് ടൂറിസ് പദ്ധതിയ്ക്ക്