മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ജവാൻ കാർഷിക ഗ്രൂപ്പ് നടപ്പാക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് ഉദ്ഘാടനം നടത്തി. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ക്യഷി ഭവൻ മുഖേന നൽകിയ ജ്യോതി നെൽവിത്ത് ഉപയോഗിച്ചാണ് കൃഷി ചെയ്തത്. മൂടാടി കാർഷിക കർമസേനയുടെ റൈസ് മില്ലിലൂടെ തവിട് കളയാത്ത അരിയാക്കി വിപണനം ചെയ്യാനുള്ള സംവിധാനവും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്.
സി.കെ.ജി.സ്കൂൾ, എൻ.എസ്.എസ് വിദ്യാർത്ഥികൾ, എളമ്പിലാട് എം.എൽ.പി.സ്കൂൾ കുട്ടികൾ എന്നിവർ കൊയ്ത്തിൽ പങ്കാളികളായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ ജീവനന്ദൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം സുഹ്റഖാദർ വാർഡ് മെമ്പർമാരായ രജുല – ടി.എം. ഹുസ്ന എ.വി. അസിസ്റ്റൻ്റ് ഡയറക്ടർ നന്ദിത – വിപിൻമാസ്റ്റർ – അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. മുതിർന്ന കർഷകൻ ശ്രീധരനെ പി.നാരായണൻ മാസ്റ്റർ ആദരിച്ചു. സത്യൻ അമ്പിച്ചാകാട് സ്വാഗതവും കൃഷി ഓഫീസർ ഫൗസിയ നന്ദിയും പറഞ്ഞു.