തിക്കോടി കോടിക്കൽ പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക മുന്നേറ്റത്തിനും കാരുണ്യപ്രവർത്തനങ്ങൾക്കും പതിനൊന്ന് വർഷക്കാലമായി നേതൃത്വം നൽകുന്ന ഫെയ്സ് കോടിക്കലിന്റെ കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് സെൻ്ററിൻ്റെ ഉൽഘാടനവും പന്ത്രണ്ടാം വാർഷികവും 26 മുതൽ 29 വരെ വിവിധ പരിപാടികളോടെ നടക്കും.
പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം എം.എൽ.എ നടപ്പിലാക്കിയ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവ്വീസ് അക്കാദമിയും ഫെയ്സ് കോടിക്കലും ചേർന്ന് നടപ്പിലാക്കുന്ന ഐ.എ.എസ് കോച്ചിങ്ങ് സെൻ്റർ ഫെയ്സ് കമ്മ്യൂണിറ്റി ഡവലപ്മെന്റ് സെൻ്ററിൽ ആരംഭിക്കാൻ പോവുകയാണ്. ഇതിന്റെ പ്രഖ്യാപനവും ലോഞ്ചിംഗും 29 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ നടക്കും. 26 ന് വൈകീട്ട് നാല് മണിക്ക് പ്രചരണ ബൈക്ക് റാലി, 27 ന് വൈകീട്ട് തലമുറ സംഗമം പ്രദേശത്തെ മുഴുവൻ പ്രായമുള്ള പുരുഷൻമാരും സ്ത്രീകളും പങ്ക്ചേരുന്ന അപൂർവ്വ സംഗമമായി മാറും. വൈകീട്ട് 7മണിക്ക് പ്രവാസി സംഗമം, 28 ന് വൈകുന്നേരം തൊഴിലാളി സംഗമം, 7മണിക്ക് ഫാമിലി മീറ്റ്, 29 ന് രാവിലെ അച്ചിവേഴ്സ് മീറ്റ്, വൈകീട്ട് 5 മണിക്ക് പൊതുസമ്മേളനവും ബിൽഡിംഗ് ഉദ്ഘാടനം നടക്കും.
ഷാഫി പറമ്പിൽ എം.പി, കാനത്തിൽ ജമീല എം.എൽ.എ, സാഹിത്യകാരൻ റഫീഖ് അഹമ്മദ്, പ്രമുഖ മോട്ടിവേറ്ററും ആർട്ടിസ്റ്റുമായ നൂർ ജലീല തുടങ്ങി സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. തീരദേശ മേഖലയിലെ സാമൂഹ്യ വിദ്യാഭ്യാസ വളർച്ചക്കും മുന്നേറ്റത്തിനും ഉതകുന്ന രീതിയിൽ ആധുനിക സംവിധാനത്തോടെ ലൈബ്രറി റീഡിംഗ്റൂം,കോൺഫറൻസ് ഹാൾ, ജനസേവന കേന്ദ്രം, ട്യൂഷൻ സെൻ്റർ, പി.എസ്.സി പരിശീലനം, കമ്പ്യൂട്ടർ പരിശീലനം തുടങ്ങിയ എല്ലാവിധ സജ്ജീകരണങ്ങളും ഫെയ്സ് കമ്മ്യൂണിറ്റി സവലപ്മെന്റ് സെൻ്ററിൽ തയ്യാറാക്കിയിട്ടുണ്ടെന്ന് ഫെയ്സ് ഭാരവാഹികളായ സിസി ശൗഖത്ത്, കുണ്ടുകുളം ശൗഖത്ത്, പി.ടി സലിം, പി.കെ മുഹമ്മദലി എന്നിവർ പറഞ്ഞു.