സി.പി.എം.ബി.ജെ.പി അവിശുദ്ധ സഖ്യത്തിൻ്റെ ദല്ലാൾ മുഖ്യമന്ത്രി: വി.എം.ചന്ദ്രൻ

കുറ്റ്യാടി: തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ ഉണ്ടായ സി.പി.എം, ബി.ജെ.പി അവിശുദ്ധ സഖ്യത്തിന് ദല്ലാളായി പ്രവർത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ.പി.സി.സി സെക്രട്ടറി വി.എം.ചന്ദ്രൻ പറഞ്ഞു.മുഖ്യമന്ത്രി രാജിവെക്കുക, മാഫിയ ഭരണം അവസാനിപ്പിക്കുക തുടങ്ങിയവ ആവശ്യപ്പെട്ട് കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് പ്രസിഡൻ്റ് കോരങ്കോട്ട് ജമാൽ അധ്യക്ഷനായി.കെ.പി.രാജൻ, കെ.സി.ബാലകൃഷ്ണൻ, കോരങ്കോട്ട് മൊയ്തു, കെ.കെ.ഷമീന, കെ.പി.പത്മനാഭൻ ,അർജ്ജുൻ കോവുക്കുന്ന്, പി.ജി.സത്യനാഥ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.