കൊയിലാണ്ടി: വികല വിശ്വാസങ്ങൾക്കും, സാമൂഹ്യ ജീർണതകൾക്കുമെതിരെയുള്ള ബോധവത്കരണം ശക്തിപ്പെടുത്തുക, സമൂഹത്തിന്റെ അടിത്തറയായ കുടുംബത്തെ കെട്ടുറപ്പുള്ളതും, ധാർമിക അടിത്തറയുള്ളതുമാക്കി തീർക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തി ജില്ല വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷനും പോഷക ഘടകങ്ങളും സംഘടിപ്പിക്കുന്ന ത്രൈമാസ കാംപയ്ന് ബാലുശ്ശേരിയിൽ ഉജ്ജ്വല തുടക്കം.
“വിശ്വാസം, വിശുദ്ധി വിമോചനം ” എന്നതാണ് കാംപയ്ൻ പ്രമേയം. കാംപയ്ൻ പ്രഖ്യാപന സമ്മേളനം വിസ്ഡം സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ കെ.പി. പി അബൂബക്കർ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങൾ സി.പി. സലീം, വിസ്ഡം ജില്ലാ പ്രസിഡണ്ട് ടി.പി. അബ്ദുൽ അസീസ്, സി.പി സാജിദ്, വി.കെ ഉനൈസ് സ്വലാഹി, ഹാഫിദ് ബാസിം കോളിക്കൽ, ഹംറാസ് കൊയിലാണ്ടി അവതരിപ്പിച്ചു.
ജില്ലാ സർഗവസന്തം ലോഗോ പ്രകാശനം യുവ പണ്ഡിതൻ മുജാഹിദ് ബാലുശ്ശേരി നിർവ്വഹിച്ചു. കെ. അബ്ദുൽ നാസർ മദനി, ഒ റഫീഖ് മാസ്റ്റർ, റഷീദ് പേരാമ്പ്ര, ടി.എൻ ഷക്കീർ സലഫി, മുനിസ് അൻസാരി, വി.കെ സുബൈർ, പി. അമറുൽ ഫാറൂഖ്, ഒ.കെ. അബ്ദുല്ലത്തീഫ്, മുഹമ്മദലി നന്തി, വി.വി. ബഷീർ മണിയൂർ, ഡോ. അബ്ദുറസാഖ്, കെ അബ്ദുറഷീദ് മാസ്റ്റർ, സി.പി. സജീർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. പി.പി. അബൂബക്കർ, ഉമ്മർ കാപ്പാട്, പി. അബ്ദുല്ല ഹാജി, എൻ.എൻ സലീം, കെ.പി.പി ഖലീലുറഹ്മാൻ, നൗഫൽ അഴിയൂർ നേതൃത്വം നൽകി.
വിസ്ഡം ജില്ലാ സെക്രട്ടറി കെ.ജമാൽ മദനി സ്വാഗതവും വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് സാജിദ് ബിസ്മി നന്ദിയും പറഞ്ഞു. കാംപയിൻ്റെ ഭാഗമായി ബഹുമുഖ പദ്ധതികൾക്ക് പ്രഖ്യാപന സമ്മേളനം രൂപം നൽകി.