പിണറായി വിജയനും മകൾ വീണാ വിജയവും ഉൾപ്പെട്ട അഴിമതി കേസുകളിൽ നിന്ന് രക്ഷ നേടാൻ ആർഎസ്എസ് നേതാക്കൾക്ക് മുൻപിൽ പിണറായി വിജയൻ നടത്തിയ ഒത്തുതീർപ്പ് ചർച്ചകളും ഉടമ്പടികളും പുറത്തുവന്നു കൊണ്ടിരിക്കുകയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി എം ലിജു ആരോപിച്ചു.പിണറായി വിജയൻറെ കേസുകൾ ഒത്തുതീർപ്പാക്കാൻ ആർഎസ്എസുമായി സംസാരിക്കാനുള്ള ഇടനിലക്കാരനായി എഡിജിപി അജിത് കുമാർ പ്രവർത്തിക്കുകയായിരുന്നു .പോലീസിനെ ഉപയോഗിച്ച്പൂരം കലക്കി തൃശ്ശൂരിൽ ബിജെപിക്ക് വിജയം നേടിക്കൊടുത്തതുവഴി പിണറായി വിജയൻ ആർഎസ്എസിന് പ്രത്യുപകാരം ചെയ്തെന്നും അദ്ദേഹം ആരോപിച്ചു.വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സതീശൻ കുരിയാടി അധ്യക്ഷത വഹിച്ചു.അഡ്വ. ഐ മൂസ കോട്ടയിൽ രാധാകൃഷ്ണൻ, ഇ. നാരായണൻ നായർ കരിമ്പനപ്പാലം ശശിധരൻ ആർ.ഷെഹിൻ , ടി.വി സുധീർകുമാർ, ചന്ദ്രൻ മൂഴിക്കൽ, കാവിൽ രാധാകൃഷ്ണൻ, കെ.പി കരുണൻ, പി അശോകൻ, രവി മരത്തപ്പള്ളി, രതീശൻ ടി.കെ, വി.കെ പ്രേമൻ, സുധീഷ് വള്ളിൽ, നജ്മൽ പി.ടി.കെ, സുകുമാരൻ പുറന്തോടത്ത്, കമറുദീൻ പി.പി. കെ.ജി രാകേഷ്,മോഹനൻ പുത്തൂർ, വി.ആർ ഉമേഷ് എന്നിവർ സംസാരിച്ചു.