കാക്കൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. നാലു പേർക്ക് പരുക്ക്

ബാലുശേരി: ബാലുശേരി- കോഴിക്കോട് പാതയിൽ കാക്കൂരിൽ സ്വകാര്യ ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരു കുടുംബത്തിലെ 4 പേർക്ക് സാരമായി പരുക്കേറ്റു. നാദാപുരം സ്വദേശികളായ സതീഷ് (42), ഭാര്യ മോണിഷ (34) ഇവരുടെ രണ്ട് കുട്ടികൾക്കുമാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കാക്കൂര്‍ പതിനൊന്നേ രണ്ടിലാണ് അപകടം ഉണ്ടായത്. ബാലുശേരി ഭാഗത്തുനിന്ന് വരികയായിരുന്ന സ്വകാര്യ ബസ് എതിർ ഭാഗത്ത് നിന്നും വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂർണമായും തകര്‍ന്നിട്ടുണ്ട്. 

Leave a Reply

Your email address will not be published.