കോഴിക്കോട് ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളില്‍ മെഗാ ക്ലീനിങ്ങ് ഡ്രൈവ് സംഘടിപ്പിച്ചു

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍, സ്വച്ഛതാ ഹി സേവ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളില്‍ മെഗാ ക്ലീനിങ്ങ് ഡ്രൈവ് സംഘടിപ്പിച്ചു. മാവൂര്‍ റോഡ്, പാവങ്ങാട്, തൊട്ടില്‍പ്പാലം, വടകര, താമരശ്ശേരി ഡിപ്പോകളിലാണ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലെ എന്‍.എസ്.എസ് യൂണിറ്റുകളാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന യജ്ഞത്തില്‍ 500ഓളം എന്‍എസ്എസ് വളണ്ടിയര്‍മാര്‍ പങ്കാളികളായി.

മെഗാ ക്ലീനിംഗ് ഡ്രൈവിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അരുണ്‍ കെ പവിത്രന്‍ നിർവഹിച്ചു. മാവൂര്‍ റോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ എം ഗൗതമന്‍, ഡി.ടി.ഒ എം എ നാസര്‍, എന്‍.എസ്.എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, എസ് റഫീഖ്, വിവിധ കോളജുകളിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്തെ ആംബുലൻസ് ഫീസും താരീഫും ഏകീകരിച്ച് മന്ത്രി ഗണേശ് കുമാർ

Next Story

ജനവാസ മേഖലയിലെ മൊബൈൽ ടവർ നിർമ്മാണം തടഞ്ഞ് ബിജെപി

Latest from Local News

യൂത്ത് കോൺഗ്രസ്‌ നൈറ്റ്‌ മാർച്ച് ഇന്ന് രാത്രി 7 മണിക്ക് (ആഗസ്റ്റ് 15) കല്ലാച്ചിയിൽ നിന്ന് നാദാപുരത്തേക്ക്

നാദാപുരം : വാക്ക് വിത്ത് രാഹുൽ എന്ന തലക്കെട്ടോടെ യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന നൈറ്റ്‌ മാർച്ച്

മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു

മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സ് സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു. പ്രസിഡൻ്റ് ഷബീർ ജന്നത്ത് പതാക ഉയർത്തി. സെക്രട്ടറി പി.കെ.

ശ്രീ ഉണിച്ചിരാം വീട്ടിൽ നാഗാലാ‌യ പരിപാലന ക്ഷേത്രത്തിലെ മഹാഗണപതി ഹോമം ഓഗസ്റ്റ് 16 ശനിയാഴ്ച

ശ്രീ ഉണിച്ചിരാം വീട്ടിൽ നാഗാലാ‌യ പരിപാലന ക്ഷേത്രത്തിലെ ഈ വർഷത്തെ മഹാഗണപതി ഹോമം ഓഗസ്റ്റ് 16 ശനിയാഴ്ച നടത്തും. ഗണപതി ഹോമം

കണ്ണോത്ത് യു.പി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കീഴരിയൂർ: കണ്ണോത്ത് യു.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. ഹെഡ്മിസ്ട്രസ് കെ.ഗീത ദേശീയ പതാക ഉയർത്തി. പി ടി

നിർമ്മാണത്തിലിരുന്ന തോരായി കടവ് പാലം തകർന്നു വീണ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്.ആർ. ജയ്കിഷ്

കോഴിക്കോട്: നിർമ്മാണത്തിലിരുന്ന തോരായി കടവ് പാലം തകർന്നു വീണ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ