മദ്യനിരോധനസമിതിയുടെ അനിശ്ചിതകാല മലപ്പുറം സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊയിലാണ്ടിയിൽ  മദ്യനിരോധന മഹിളാവേദിയുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു

മദ്യനിരോധനസമിതിയുടെ അനിശ്ചിതകാല മലപ്പുറം സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊയിലാണ്ടിയിൽ  മദ്യനിരോധന മഹിളാവേദിയുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു. മദ്യവും മറ്റു ലഹരികളും നിയന്ത്രിക്കാൻ തദ്ദേശഭരണകൂടങ്ങൾക്ക് അധികാരം നല്കണമെന്ന് മദ്യനിരോധനസമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.സുജാത വർമ കൊയിലാണ്ടിയിൽ പറഞ്ഞു. മദ്യനിരോരോധനസമിതിയുടെ 400 ദിവസം പിന്നിട്ട അനിശ്ചിതകാല മലപ്പുറം സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള മദ്യനിരോധന മഹിളാ വേദിയുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടിയിൽ  ജില്ലാ പ്രസിഡണ്ട് സതി മടപ്പള്ളി അധ്യക്ഷ വഹിച്ചു. മദ്യം വ്യാപിപ്പിച്ചു കൊണ്ട് മറ്റു ലഹരികൾക്കെതിരെ ബോധവൽക്കരണം നടത്തുന്നത് പരിഹാസ്യമാണെന്നും ഉദ്ഘാടക എടുത്തുപറഞ്ഞു.

മദ്യനിരോധന സമിതി സ്റ്റേറ്റ് ട്രഷറർ ഖദിജ നർഗീസ് മുഖ്യപ്രഭാഷണം നടത്തി. മഹിളാ വേദി സംസ്ഥാന ജന. സെക്രട്ടറി ഇയ്യച്ചേരി പദ്മിനി, മദ്യനിരോധനസമിതി ജില്ലാ പ്രസിഡണ്ട് സുമാ ബാലകൃഷ്ണൻ, വിമൺ ജസ്റ്റീസ് മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, എം.ജി.എം ജില്ലാപ്രസിഡണ്ട് സോഫിയ ടീച്ചർ, മഹിളാവേദി ജില്ലാ വൈസ് പ്രസിഡണ്ട് രമാദേവി ടീച്ചർ, മൂടാടി ഗ്രാമ പഞ്ചായത്ത് മെമ്പർ ലതിക പുതുക്കുടി, വിമൺ ഇന്ത്യാ മൂവ്മെൻ്റ് ജില്ലാസെക്രട്ടറി ജസിയ കൊയിലാണ്ടി എന്നിവർ  പ്രസംഗിച്ചു. മഹിളാ വേദി ജില്ലാസെക്രട്ടറി ഉഷാനന്ദിനി സ്വാഗതവും ട്രഷറർ ബിന്ദു കെ.എം നന്ദിയും പറഞ്ഞു. നേരത്തെ നടന്ന പ്രകടനത്തിന് സജ്ന പിരിശത്തിൽ, സറീന സുബൈർ, അശ്വതീ രാജേഷ്, ആസ്യാബീ കാരാടി, റസീന പയ്യോളി, സുഗന്ധി കുന്ദമംഗലം എന്നിവർ നേതൃത്വം കൊടുത്തു.

Leave a Reply

Your email address will not be published.

Previous Story

പിഷാരികാവ് ക്ഷേത്രത്തിന് എസ്. ബി. ഐ കൊയിലാണ്ടി മെയിൻ ബ്രാഞ്ച് ഗോൾഡ് പ്യൂരിറ്റി അനലൈസർ സമർപ്പിച്ചു

Next Story

ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യമില്ല

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച ദീപാരാധനക്ക് ശേഷം കൊടിയേറി. തുടർന്ന് കോട്ടക്കൽ

മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു

കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നു വെന്ന് പ്രമുഖ

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ തുറമുഖം വരെ ചരിത്ര ടൂറിസം പദ്ധതിക്ക് 100 കോടി രൂപയുടെ അംഗീകാരം – മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ അതിപുരാതന ചരിത്ര പാരമ്പര്യമുള്ള ബേപ്പൂർ തുറമുഖം വരെ ചരിത്രം ഓർമപ്പെടുന്ന ഒരു ബൃഹത് ടൂറിസ് പദ്ധതിയ്ക്ക്