യൂസഫ് കാപ്പാടിനെയും മുഹമ്മദ് റാഫിയെയും ആദരിച്ചു

തിരുവങ്ങൂർ: ഡൗൺ മെമ്മറി ലൈൻ എസ്.എസ്.എൽ.സി ബാച്ച് 85 ഗെറ്റുഗതർ കാപ്പാട് വാസ്കോഡ ഗാമ റിസോർട്ടിൽ നടന്നു. എൻ.കെ. അനൂപ് കുമാർ സ്വാഗതം പറഞ്ഞു. ഡി.എം.എൽ ചെയർപേഴ്സൺ ചന്ദ്രികബാബുരാജ് ഉൽഘാടനം ചെയ്തു. കവി സത്യചന്ദ്രൻ പൊയിൽകാവ് മുഖ്യാഥിതിയായി. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തൻ്റെ സമ്പാദ്യമായ 5 സെൻ്റ് സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെക്ക് സംഭാവന ചെയ്ത യൂസഫ് കാപ്പാടിനെയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മുഹമ്മദ് റാഫിയെയും ആദരിച്ചു. ഇവർക്കുള്ള ഉപഹാരം ലക്സ്മോർ ഉടമ ഷുക്കൂർ തനിമ കൈമാറി. എൻ. കെ.അരവിന്ദൻ , ശശി മാവിലേരി , ദിലിപ് കുമാർ, ബിജു കണ്ണൻ, മുസ്തഫ വായോളി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.