ജനാധിപത്യ സംവിധാനത്തെ തകർക്കാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി മുന്നോണം ; പി.എം. സുരേഷ് ബാബു

കൊയിലാണ്ടി: രാജ്യത്തിൻ്റെ ജനാധിപത്യ സംവിധാനത്തെ തകർക്കാനുള്ള സംഘപരിവാർ സംഘടനകളുടെ നീക്കത്തിനെതിരെ ഒറ്റക്കെട്ടായ് പൊരുതണമെന്ന് എൻ.സി.പി. സംസ്ഥാന വൈസ് : പ്രസിഡൻ്റ് അഡ്വ: പി.എം. സുരേഷ് ബാബു പറഞ്ഞു. അകലാപുഴയിൽ നടന്ന നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ല പഠന ശിബിരത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം .എൻ.വൈ.സി.സംസ്ഥാന പ്രസിഡന്റ് സി.ആർ സജിത്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി സച്ചിൻ ജി നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ജൂലേഷ് രവീന്ദ്രൻ,സംസ്ഥാന സെക്രട്ടറി വിജിത വിനുകുമാർ, ഷെബിൻ തൂത്ത,എം.പി. ഷിജിത്ത്, എ.എസ്. അരുൺകുമാർ,സുജിത്ത്തിരുവണ്ണൂർ,പി.വി.സജിത്ത്,വള്ളിൽ ശ്രീജിത്ത്,യാസിർ കക്കോടി, സി.സുദേവ്, സി.പി സതീഷ്, അനുപമ.പി.എം.ബി,സുഭാഷ് ചന്ദ്രൻ, തുടങ്ങിയവർ .സംസാരിച്ചു

Leave a Reply

Your email address will not be published.