മേപ്പയൂർ: കോഴിക്കോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (KIP) ആഭിമുഖ്യത്തിൽ 60 മണിക്കൂർ നീണ്ടുനിൽക്കുന്ന പരിചാരകർക്കുള സമ്പൂർണ പരിശീലനം വൊളണ്ടിയർ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പേഷ്യൻ്റ് കെയർ KIP മേപ്പയൂർ ഏരിയയിൽ ആരംഭിച്ചു. മേപ്പയൂ പാലിയേറ്റീവ് കെയർ സെൻ്റർ ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ KIP ചെയർമാൻ അബ്ദുൽ മജീദ് കെ സെക്രട്ടറി മറിയാമ്മ ബാബു, കോഴ്സ് ഡയരക്ടർഅബ്ദുള്ള പി. കോഴ്സ് കോ -ഓഡിനേറ്റർ എം.കെ. കുഞ്ഞമ്മദ് ഏരിയ ചെയർമാൻ സുധാകരൻ പി, കൺവീനർ അബ്ദുറഹ്മാൻ, അമ്മദ് അരിക്കുളം, എം.കെ. സൂപ്പി എന്നിവർ നേതൃത്വം നൽകി. 30 മണിക്കൂർ വീതമുള്ള തിയറി ഹോം കെയർ പരിശീലനം നവമ്പർ 3 ന് സമാപിക്കും.