പ്രവാചക പ്രകീർത്തന സംഗമം സമാപിച്ചു

പേരാമ്പ്ര. തിരുനബി(സ) ജീവിതം, ദർശനം എന്ന പ്രമേയവുമായി നൊച്ചാട് സുന്നി സെൻ്റർ ആഭിമുഖ്യത്തിൽ നടത്തിയപ്രവാചക പ്രകീർത്തന സംഗമം സമാപിച്ചു. പരിപാടിക്ക് തുടക്കം കുറിച്ച് ഖാസിം ഹാജി പതാക ഉയർത്തി.മദ്രസ ഫെസ്റ്റ് തുഫൈൽ സഅദി ഉദ്ഘാടനം ചെയ്തു.മഹ്ള റത്തുൽ ബദ്രിയ വാർഷികസംഗമത്തിൽ അബ്ദുല്ല സഖാഫി പയ്യോളി, അമീൻ സഖാഫി പ്രസംഗിച്ചു.
കൂറ്റമ്പാറ അബ്ദുറഹിമാൻ ദാരിമി, അബ്ദുൽ സത്താർ ആർവാൾ നബി സ്നേഹ പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി നടന്ന നാട്ടുകൂട്ടം പരിപാടിക്ക് വി.സി.സാജിത് മാസ്റ്റർ നേതൃത്വം നൽകി.25 വർഷത്തിലധികം ഒരേ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവരെ ചടങ്ങിൽ ആദരിച്ചു.ടി.ടി ബഷീർ, സുൽഫിക്കർ അഹ്സനി, ജാസർ അറഫ, കെ.കുഞ്ഞിരാമൻ, കെ.പത്മനാഭൻ ,സി.കെ.നാരായണൻ കെ.ദിലീപ്, ടി എം ദാമോദരൻ, പി.സി മുഹമ്മദ് സിറാജ് സംസാരിച്ചു. സ്നേഹ സന്ദേശ റാലിക്ക് ഖാസിം ഹാജി, ഗഫൂർ ഹാജി, നാസർ മുസല്യാർ, സ്വാലിഹ് സുറൈജി, ഫൈസൽ മിസ്ബാഹി നേതൃത്വം നൽകി .ആത്മീയ സംഗമത്തിന് സയ്യിദ് ഇല്യാസ് തങ്ങൾ എരുമാട് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.