കോഴിക്കോട് റവന്യു ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം പുറക്കാട് ശാന്തിസദനം സ്‌കൂളില്‍ തുടങ്ങി. ജില്ലയിലെ ഭിന്നശേഷി വിദ്യാര്‍ഥികളുടെ കലാമാമാങ്കത്തിനാണ് തിങ്കളാഴ്ച രാവിലെ പുറക്കാട് തുടക്കമായത്. കോഴിക്കോട് ജില്ലയിലെ 13 സവിശേഷ വിദ്യാലയങ്ങളില്‍ നിന്നുളള കുട്ടികളോടൊപ്പം ആറ് പൊതു വിദ്യാലയങ്ങളിലെ കുട്ടികളും വേറിട്ട കലാ പ്രകടനങ്ങളുമായി കലോത്സവത്തില്‍ മാറ്റുരക്കുന്നു. രചനാ മല്‍സരങ്ങള്‍, സംഗീത മല്‍സരങ്ങള്‍, നൃത്ത മല്‍സരങ്ങള്‍ എന്നിവയുമായി മൂന്ന് വേദികളിലായാണ് ഭിന്നശേഷി വിദ്യാര്‍ഥികള്‍ അരങ്ങിലെത്തുന്നത്. കലോല്‍സവത്തിന്റെ ഉദ്ഘാടനം വടകര ആര്‍.ഡി.ഒ ഷാമിന്‍ സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. ജനപ്രതിനിധികള്‍,വിദ്യാഭ്യാസ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.