കൂത്താളി മഹാത്മാഗ്രാമോദയ ചാരിറ്റബിൾ ട്രസ്റ്റ് സ്കൂൾ വിദ്യാർത്ഥികൾക്ക് ചരിത്ര ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു

കൂത്താളി മഹാത്മാഗ്രാമോദയ ചാരിറ്റബിൾ ട്രസ്റ്റ് ഗാന്ധി ജയന്തി ദിനത്തിൽ ജില്ലയിലെ ഹൈസ്കൂൾ, യു പി വിഭാഗം വിദ്യാർഥികൾക്കായി
സ്വാതന്ത്ര്യ സമര ചരിത്രം ആസ്പദമാക്കി ക്വിസ് മത്സരം നടത്തുന്നു.

ഒക്ടോബർ 2ന് ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ കൂത്താളി എ യു പി സ്കൂളിൽ വെച്ചാണ് മത്സരങ്ങൾ നടത്തുന്നത്. പങ്കെടുക്കാൻ
ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രം സഹിതം കൃത്യ സമയത്ത് കൂത്താളി എ യു പി സ്കൂളിൽ എത്തി ചേരേണ്ടതാണ്.

ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന വർക്ക് യഥാക്രമം ടി വി ലക്ഷ്മി അമ്മ, സി ടി ദാമോദരൻ നായർ, വി കെ ബാലചന്ദ്രൻ സ്മാരക ട്രോഫികൾ
സമ്മാനിക്കും.ഒരു സ്കൂളിൽ നിന്നും രണ്ട് പേർക്ക് പങ്കെടുക്കാൻ അവസരമുണ്ട്. താല്പര്യമുള്ളവ 9446 823 963, 9947464189എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് സെപ്റ്റംബർ 29നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ട്രസ്റ്റ്‌ ജനറൽ സെക്രെട്ടറി ടി.വി മുരളി അറിയിച്ചു.

Leave a Reply

Your email address will not be published.