കുറ്റ്യാടിക്ക് അഭിമാനമായി ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായി ആറാംതവണയും ഡോക്ടർ കെ.പി.സുധീർ

/

മദ്രാസ് ഐഐടിയിലെ പ്രൊഫസറും ഇപ്പോൾ കേരള സർക്കാറിൻ്റെ ശാസ്ത്രസാങ്കേതിക വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോക്ടർ കെ. പി. സുധീർ ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായി ആറാം തവണയും ഇടം നേടി. ദേശീയ രാജ്യാന്തര ജേണലുകളിൽ പ്രസിദ്ധീകരിക്കുന്ന ഗവേഷണ പ്രബന്ധങ്ങളുടെയും സൈറ്റേഷൻസിന്റെയും അടിസ്ഥാനത്തിലാണ് സ്ട്രാൻസ്ഫോർഡ് യൂണിവേഴ്സിറ്റി എല്ലാ വർഷവും ലിസ്റ്റ് തയ്യാറാക്കുന്നത്.

ഐ.ഐ.ടി മദ്രാസിലെ സിവിൽ എഞ്ചിനീയറിങ് വിഭാഗത്തിൽ പരിസ്ഥിതി ജല സംവിധാന എൻജിനീയറിങ് ഡിവിഷനിലെ പ്രൊഫസർ ആണ് ഡോക്ടർ കെ.പി സുധീർ. ഇപ്പോൾ ഡപ്യൂട്ടേഷനിൽ കേരളത്തിൽ പ്രവർത്തിക്കുന്ന അദ്ദേഹം വിജ്ഞാന സാങ്കേതികവിദ്യയിലും ജല വിഭവ എൻജിനീയറിങ്ങിലും ഗവേഷണങ്ങൾ നടത്തിവരുന്നുണ്ട് .കേരളത്തിൽ തുടർച്ചയായി ഉണ്ടാകുന്ന അതിശക്തമായ മഴയുടെയും അനുബന്ധ ഉരുൾപൊട്ടലിന്റെയും കാരണങ്ങൾ പഠിക്കാൻ കേരള സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതിയുടെ ചെയർമാനായിരുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കേരളം എന്നീ സംസ്ഥാനങ്ങളിലെ കാലാവസ്ഥാവ്യതിയാനങ്ങളുടെ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികളുടെ കൺസൾട്ടന്റായും പ്രവർത്തിക്കുന്നുണ്ട്. ഇതിനോടകം അദ്ദേഹത്തിൻ്റെ കീഴിൽ 19 പി.എച്ച്.ഡി ഗവേഷണ വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. ഡോക്ടർ കെ പി സുധീറിന്റെ 150 ൽ പരം ഗവേഷണ പ്രബന്ധങ്ങൾ ദേശീയ അന്തർദേശീയ ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഏകദേശം പതിനായിരത്തിലേറെ സൈറ്റേഷൻസും നേടിയിട്ടുണ്ട്.

ഇന്ത്യൻ നാഷണൽ അക്കാദമി ഓഫ് എൻജിനീയേഴ്സിൻ്റെ യംഗ് എൻജിനീയർ അവാർഡ്, കേന്ദ്രസർക്കാറിന്റെ യുവ ശാസ്ത്രജ്ഞർക്കുള്ള ബോയ്സ് കാസ്റ്റ് (BOYSCAST ) ഫെലോഷിപ്പ് DAAD ജർമ്മനിയുടെ ജർമ്മൻ ഇന്ത്യ സ്റ്റാർ ഫെലോഷിപ്പ്, മെൽബണിലെ ഓസ്ട്രേലിയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ എമർജിങ് ലീഡേഴ്സ് ഓഫ് ഇന്ത്യൻ ഫെലോഷിപ്പ്, യൂറോപ്പ്യൻ യൂണിയൻ്റെ എറാസ്സ്മസ് മുണ്ടസ് ഇൻ്റർനാഷണൽ ഫാക്കൽറ്റി അവാർഡ്, യംഗ് എൻജിനീയർ അവാർഡ് എന്നിവ ഇദ്ദേഹം നേടിയ അവാർഡുകളിൽ ചിലതാണ്. നിലവിൽ ജേണൽ ഓഫ് ഹൈഡ്രോളജി (എൽ സേവ്യർ ) ജേണൽ ഓഫ് ഹൈഡ്രോളജിക് എൻജിനീയറിങ് (ASCE) ജേണൽ ഓഫ് ഹൈഡ്രോളജി ആൻഡ് ഹൈഡ്രോ മെക്കാനിക്സ് (SAH)എന്നീ ഹൈഡ്രോളജിയിലെ 3 ഇന്റർനാഷണൽ ജേണലുകളുടെ എഡിറ്റർ ആണ്.
അന്തർദേശീയ സർവ്വകലാശാലകളുമായുള്ള സഹകരണത്തിൽ അദ്ദേഹം പെർഡ്യൂ യൂണിവേഴ്സിറ്റി USA , യൂണിവേഴ്സിറ്റി ഓഫ് കിൽ ജർമ്മനി , അലൈഡ് യൂണിവേഴ്സിറ്റി ഓസ്ട്രേലിയ, യൂണിവേഴ്സിറ്റി ഓഫ് മെൽബൺ ഓസ്ട്രേലിയ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജല വിഭവ മാനേജ്മെന്റിന്റെ പുരോഗതിക്കായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സ്വദേശിയും പരേതരായ ദാമോദരൻ മാസ്റ്ററുടെയും കമല ടീച്ചറുടെയും മകനാണ്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ടായി അഡ്വ കെ വിജയനെയും വൈ പ്രസിഡണ്ടായി മുരളീധരൻ തോറോത്തിനെയും തിരഞ്ഞെടുത്തു

Next Story

ആന്തട്ട റെസിഡൻസ് അസ്സോസിയേഷൻ രൂപവത്കരിച്ചു

Latest from Local News

പൂരങ്ങളുടെ നാട്ടിൽ കോൽതാളം തീർക്കാൻ അൽ മുബാറക് കളരി സംഘം

  കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം കുറിക്കുമ്പോൾ കോൽക്കളിയിൽ അൽ മുബാറക് കളരി സംഘത്തിന് കീഴിൽ പരിശീലനം ലഭിച്ച കാസർകോഡ്

കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയർ ‘ഒത്തൊരുമ’ വളണ്ടിയർമാരുടെ ഒത്തുചേരൽ സംഘടിപ്പിച്ചു

ജനുവരി 15 പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയർ ഒത്തൊരുമ എന്ന പേരിൽ വളണ്ടിയർമാരുടെ ഒത്തുചേരൽ സംഘടിപ്പിച്ചു. കൈൻഡ്

പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് നിര്‍വഹിച്ചു

പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് നിര്‍വഹിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍

കൊയിലാണ്ടി എക്സ് സർവീസ് മാൻ വെൽഫെയർ അസോസിയേഷൻ 77ാ മത് ആർമി ഡേ ആഘോഷിച്ചു

കൊയിലാണ്ടി എക്സ് സർവീസ് മാൻ വെൽഫെയർ അസോസിയേഷൻ 77ാ മത് ആർമി ഡേ പുത്തഞ്ചേരിയിലെ യുദ്ധ സ്മാരകത്തിൽ പതാക ഉയർത്തി ആഘോഷിച്ചു.

നമ്പ്രത്തുകര യു. പി സ്കൂൾ സ്കൗട്ട് യൂണിറ്റിലെ വിദ്യാർത്ഥികൾ പാലിയേറ്റീവ് കേന്ദ്രം സന്ദർശിച്ചു

പാലിയേറ്റീവ് ദിനത്തിൽ നമ്പ്രത്തുകര യു. പി സ്കൂൾ സ്കൗട്ട് യൂണിറ്റിലെ വിദ്യാർത്ഥികൾ നമ്പ്രത്തുകര സംസ്കാര പാലിയേറ്റീവിൽ സന്ദർശനം നടത്തി. സ്നേഹോപഹാരമായി യൂണിറ്റഗംങ്ങൾ