വെറ്റിലപ്പാറയിലെ എൻ എച്ച് 66ന്റെ നിർമാണം; പ്രദേശവാസികളുടെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

എൻ എച്ച് 66ന്റെ നിർമാണം ചേമഞ്ചേരിയിലെ വെറ്റിലപ്പാറ ഭാഗത്ത് ജനജീവിതം ദുസ്സഹമാക്കിയിരിക്കയാണ്. എൻഎച്ച്ന്റെ ഇരുവശത്തുമുള്ളവർക്ക് രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമെ അന്യോന്യം ബന്ധപ്പെടാൻ കഴിയൂ. എൻഎച്ച്ൽ നിന്ന് മൂന്ന് കിലോമീറ്റർ കിഴക്കുള്ള കൊളക്കാട് ഭാഗത്തെ ജനങ്ങൾ വെറ്റിലപ്പാറയിൽ നിന്നാണ് കോഴിക്കോട് ഭാഗത്തേക്കും കൊയിലാണ്ടി ഭാഗത്തേക്കും യാത്ര ചെയ്യുന്നത്. എൻഎച്ച്ന് അപ്പുറവും ഇപ്പുറവും കടക്കാൻ കഴിയാതെ ഈ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. ഒരു അണ്ടർ പാസ്, ഈ ഭാഗത്ത് അനിവാര്യമാണ്. ഡ്രെയ്നേജ് വഴി കിലോമീറ്ററുകളോളം ഒഴുകി വരുന്ന മലിന ജലം ജനവാസമേഖലയിലേക്കാണ് തുറന്നു വിടുന്നത്. ഇത് കാരണം 70 ഓളം വീടുകളിൽ ഈ മഴക്കാലത്ത് വെള്ളം കയറുകയുണ്ടായി. കിണറിൽ മലിനജലം ഇറങ്ങി ഉപയോഗശൂന്യമാകുന്നുമുണ്ട്.  ഇത്തരം പ്രശ്നങ്ങൾക്ക് യാതൊരുവിധ പരിഹാരവും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. ഇങ്ങിനെ ഒഴുകി വരുന്ന മലിന ജലം ഡ്രൈനേജ് നിർമിച്ച് പ്രകൃതിദത്തമായ തോടിലേക്ക് ഒഴുക്കിവിടണം.

ഈ ഭാഗത്ത് നിർമ്മിച്ച സർവീസ് റോഡിന് ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നുപോകാനുള്ള വീതിയേ ഉള്ളു. അക്വയർ ചെയ്ത സ്ഥലം പൂർണമായും ഉപയോഗപ്പെടുത്താത്തതാണ് ഇതിന് കാരണം. ഇതാകട്ടെ കുണ്ടും കുഴിയും നിറഞ്ഞ് ഏത് സമയവും വാഹന കുരുക്കിലുമാണ്. അണ്ടർപാസ് നിർമിച്ച് പ്രദേശവാസികൾക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണം ഡ്രെയ്നേജിന്റെ പല ഭാഗങ്ങളും മുകളിൽ മൂടാത്തതിനാൽ അപകടങ്ങൾ നിത്യ സംഭവമാണ്.

ഇത്തരം പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് അധികൃതരെ പല തവണ ബന്ധപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. ഈ സ്ഥിതിയിൽ ബഹുജനങ്ങളുടെ ഒരു പ്രതിഷേധ കൂട്ടായ്മ വെറ്റിലപ്പാറയിൽ സംഘടിപ്പിച്ചിരിക്കയാണ്. ആ കൂട്ടായ്മയിൽ വെച്ച് വാർഡ് മെമ്പർ വിജയൻ കണ്ണഞ്ചേരി ചെയർമാനും ചെയർമാനും, അശോകൻ കോട്ട് കൺവീനറുമായി ഒരു സമരസമിതിക്ക് രൂപം നൽകിയിരിക്കയാണ്.
ബഹുജന കൺവൻഷൻ പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അദ്ധ്യക്ഷയായി. സമരസമിതി കൺവീനർ അശോകൻ കോട്ട് സമര പരിപാടികൾ വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ്, പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം ഷീബ ശ്രീധരൻ, ചേമഞ്ചേരി ഗ്രാമപഞ്ചാത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ വി കെ അബ്ദുൾ ഹാരിസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുധ തടവൻ കയ്യിൽ, സി ലതിക വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം നൗഫൽ, ഷബീർ എളവനക്കണ്ടി, എ കെ സുനിൽ കുമാർ എന്നിവർ കൺവൻഷനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പി കെ ഉണ്ണികൃഷ്ണൻ ഭാരവാഹി പട്ടിക അവതരിപ്പിച്ചു. വാർഡ് മെമ്പറും സമരസമിതി ചെയർമാനുമായ വിജയൻ കണ്ണഞ്ചേരി സ്വാഗതവും ബിനീഷ് ബിജലി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് എളാട്ടേരി ശ്രീ തെക്കയിൽ ഭഗവതി ക്ഷേത്രത്തിൽ കൊയ്തുത്സവം ഉദ്ഘാടനം ചെയ്തു

Next Story

അന്‍പത്തഞ്ചടിയോളം താഴ്ചയുള്ള കിണറില്‍ വീണ വീട്ടമ്മയ്ക്ക് സുരക്ഷയുടെ കരം നീട്ടി പേരാമ്പ്ര അഗ്നിരക്ഷാ നിലയം

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷണർ  ഡോ: മുസ്തഫ

ഭാരതീയ ദളിത്‌ കോൺഗ്രസ്‌ പയ്യോളി മണ്ഡലം പ്രസിഡന്റായി സജീവൻ കുന്നുംപുറത് ചുമതല ഏറ്റെടുത്തു

ഭാരതീയ ദളിത്‌ കോൺഗ്രസ്‌ പയ്യോളി മണ്ഡലം പ്രസിഡന്റായി സജീവൻ കുന്നുംപുറത് ചുമതല ഏറ്റെടുത്തു. ഭാരതീയ ദളിത്‌ കോൺഗ്രസ്‌ കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌

പുളീക്കണ്ടി മടപ്പുരയിൽ തിരുവപ്പന മഹോത്സവത്തിന് കൊടിയേറി

പേരാമ്പ്ര: വാളൂർ മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ തിരുവപ്പന മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര മടയൻ ടി പി നാരായണൻ മുഖ്യ

റേഷന്‍ വ്യാപാരികള്‍ ഈ മാസം 27 മുതല്‍ സമരത്തിലേക്ക്

ഈ മാസം 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍ അറിയിച്ചു. ഭക്ഷ്യമന്ത്രിയും റേഷന്‍ വ്യാപാരികളുടെ