ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് എളാട്ടേരി ശ്രീ തെക്കയിൽ ഭഗവതി ക്ഷേത്രത്തിൽ കൊയ്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം സെക്രട്ടറി ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. ക്ഷേത്രം പ്രസിഡന്റ് കൃഷ്ണൻ മേറങ്കോട്ട് അധ്യക്ഷനായിരുന്നു. ചെങ്ങോട്ടുകാവ് കൃഷി ഓഫീസർ ശ്രീമതി മുഫീധ, 5ആം വാർഡ് മെമ്പർ ജ്യോതി നളിനം, 6ആം വാർഡ് മെമ്പർ ബിന്ദു മുതിരക്കണ്ടത്തിൽ,2ആം വാർഡ് മെമ്പർ സുധ, 12ആം വാർഡ് മെമ്പർ തസ്‌ലീന നാസർ, 15ആം വാർഡ് മെമ്പർ റാഫിയ,തൊഴിലുറപ്പ് പദ്ധതി ഓവർസിയർമാരായ അരുൺ,സംവൃത എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
തൊഴിലുറപ്പിലെ മിനി എരിയാരി മീത്തൽ പഴയ കാലത്തെ ഓർമ്മകൾ അടങ്ങിയ ഒരു നാടൻ പാട്ട് അവതരിപ്പിച്ചു. ഈ പ്രദേശത്തെ മികച്ച കർഷകനായ ബാലകൃഷ്ണൻ ഏരിയാരി മീത്തൽ കൃഷിക്ക് മേൽനോട്ടം വഹിച്ചു. ക്ഷേത്രത്തിലെ കൃഷിപണികൾ വളരെ ഭംഗിയായി ചെയ്യിക്കുന്ന ഭാസ്കരൻ തെക്കും പുളിഞ്ഞോളിയെ യോഗത്തിൽ വെച്ച്ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീബ മലയിൽ ആദരിച്ചു. നാടിന്റെ ഉത്സവമായി മാറിയ ചടങ്ങിൽക്ഷേത്രത്തിലെ ഊരാളൻമാർ,ക്ഷേത്രഭരണ സമിതി അംഗങ്ങൾ,മാതൃ സമിതി അംഗങ്ങൾ,എളാട്ടേരി എൽ. പി. സ്കൂളിലെ കുട്ടികൾ, നാനാ തുറകളിൽ പെട്ട ജനങ്ങൾ എന്നിവർ പങ്കെടുത്തു.