പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ അന്തർജില്ലാ മോഷ്ടാവ് കോഴിക്കോട് സിറ്റി പോലീസിന്റെ പിടിയിൽ. സംസ്ഥാനത്തുടനീളം നിരവധി കളവുകേസുകളിൽ ഉൾപ്പെട്ട ബാദുഷ തിണ്ടിക്കൽ വീട്, വാടാനപ്പള്ളി, തൃശ്ശൂർ എന്ന പ്രതിയെ തൃശ്ശൂർ മതിലകം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കളവു കേസിൽ തെളിവെടുപ്പിനായി ആലപ്പുഴ ജില്ലയിലെത്തിച്ചപ്പോഴാണ് 20.09.2024 തിയ്യതി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്.
കളവു കേസുകളിൽ ജയിലിൽ കഴിഞ്ഞുവരവെ ജയിലിൽ വച്ച് പരിചയപ്പെടുന്ന സഹ തടവുകാരുടെ സഹായത്താൽ ഇയാൾ സംസ്ഥാനത്തുടനീളം കളവു നടത്തുകയാണ് പതിവ്. പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതി മറ്റു ജില്ലകളിൽ എത്തി വീണ്ടും കളവു നടത്തുവാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് സിറ്റി ക്രൈം സ്ക്വഡ് അംഗങ്ങളായ ശ്രീ. ഹാദിൽ കുന്നുമ്മൽ, രാജേഷ് ചൈതന്യ, ഷാഫി പറമ്പത്ത്, പ്രശാന്ത് കുമാർ, ഷഹീർ പെരുമണ്ണ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിൽ പ്രതിയെ പൂവാട്ടു പറമ്പിൽ വച്ച് ബസ്സിൽ നിന്നും പിടികൂടി. പിടികൂടിയ പ്രതിയെ മതിലകം പോലീസിന് ഉടനെ കൈമാറും.











