സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് ഇന്ത്യന്‍ സിവില്‍ സര്‍വീസിലെത്തിയ കീഴരിയൂര്‍ സ്വദേശിനി എ.കെ.ശാരിക റെയില്‍വേ മാനേജ്‌മെന്റ് സര്‍വീസിലേക്ക്

സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് ഇന്ത്യന്‍ സിവില്‍ സര്‍വീസിലെത്തിയ കീഴരിയൂര്‍ സ്വദേശിനി എ.കെ.ശാരിക റെയില്‍വേ മാനേജ്‌മെന്റ് സര്‍വീസിലേക്ക്. ഇതുസംബന്ധിച്ച നിയമന ഉത്തരവ് കേന്ദ്രസര്‍ക്കാരിന്റെ പേഴ്‌സണല്‍ മന്ത്രാലയത്തില്‍നിന്ന് ശാരികയ്ക്കു ഒരാഴ്ച മുമ്പ് ലഭിച്ചു. ലഖ്‌നൗവില്‍ രണ്ട് വര്‍ഷത്തെ പരിശീലനം ഇതിന്റെ ഭാഗമായി ഉണ്ടാവും. വരുന്ന ഡിസംബര്‍ മാസം മുതലായിരിക്കും പരിശീലനം. പരിശീലനത്തിന് പോകാനുളള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി ശാരിക പറഞ്ഞു.

ഐ.എ.എസിന്റെ ആദ്യ റാങ്കില്‍ ഇടം പിടിക്കണമെന്നത് ഇപ്പോഴും വലിയ മോഹമാണെന്ന് ശാരിക പറഞ്ഞു. ഇതിനായുളള ശ്രമം തുടരും. ഒന്‍പത് പ്രാവശ്യം ഐ.എ.എസ് പരീക്ഷ എഴുതാവുന്നതാണ്. ഇനിയും അവസരങ്ങള്‍ ഉണ്ട്.
ജന്മനാ സെറിബ്രല്‍ പാള്‍സി രോഗ ബാധിതയായ ശാരിക, വീല്‍ച്ചെയറില്‍ ഇരുന്നാണ് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് എന്ന സ്വപ്നനേട്ടം സ്വന്തമാക്കിയത്. ഇടതു കൈയിലെ മൂന്നുവിരലുകള്‍ മാത്രമേ ശാരികയ്ക്കു ചലിപ്പിക്കാനാകൂ. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം നല്‍കാന്‍ അബ്‌സല്യൂട്ട് ഐ.എ.എസ്. അക്കാദമിയുടെ സ്ഥാപകനായ ഡോ. ജോബിന്‍ എസ്.കൊട്ടാരം ആരംഭിച്ച ‘പ്രൊജക്റ്റ് ചിത്രശലഭം’ എന്ന പരിശീലന പദ്ധതിയാണ് ശാരികയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 922-ാം റാങ്ക് നേടിയാണ് ശാരിക സിവില്‍ സര്‍വീസ് എന്ന ലക്ഷ്യം സ്വന്തമാക്കിയത്. കീഴരിയൂര്‍ എരേമ്മന്‍ കണ്ടി ശശിയുടെയും രാഖിയുടെയും മകളാണ്. പ്ലസ്ടു വിദ്യാര്‍ഥിനിയായ ദേവിക സഹോദരിയാണ്.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് റവന്യു ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം പുറക്കാട് ശാന്തിസദനം സ്‌കൂളില്‍ തുടങ്ങി

Next Story

ബാലുശ്ശേരിയിലെ ഗതാഗതക്കുരുക്കിന് എന്ന് അറുതിയാവും, ബൈപ്പാസ് വരുമോ?

Latest from Local News

അഘോര ശിവക്ഷേത്രം സൗപർണ്ണിക ഹാൾ സമർപ്പിച്ചു

പന്തലായനി അഘോര ശിവക്ഷേത്രത്തിലെ നവീകരിച്ച സൗപർണിക ഹാൾ മലബാർ ദേവസ്വം ജില്ലാ കമ്മിറ്റി അംഗം പ്രജീഷ് തിരുത്തിയിൽ ഉദ്ഘാടനം ചെയ്തു. ഡോ.ശ്രീലക്ഷ്മി

വിളയാട്ടൂർ വി എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025 -26 വാർഷിക പദ്ധതിയിൽ വിളയാട്ടൂർ പുതിയെടുത്തു കുന്നിൽ നിർമിച്ച വി എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം

കൊയിലാണ്ടി നഗരസഭയിൽ രണ്ടാമത്തെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു

പരിസ്ഥിതി പുന:സ്ഥാപനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ രണ്ടാമത്തെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 09 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 09 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1. യൂറോളജി വിഭാഗം ഡോ: ആദിത്യ ഷേണായ്