ഉള്ള്യേരിയിൽ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. ഉള്ള്യേരി 19 ലെ അയ്യപ്പന്‍ കണ്ടി ആദര്‍ശ് (25) ആണ് മരിച്ചത്. ബസ് ഡ്രൈവറാണ്. ഇന്നലെ രാത്രി 10 മണിയോടെ ഉള്ളിയേരി പൊയില്‍ താഴത്തായിരുന്നു അപകടം. ഉള്ളിയേരി 19 ലെ വീട്ടിലേക്ക് പോകുന്നതിനിടെ ഗുഡ്‌സ് ഓട്ടോ ഇടിക്കുകയായിരുന്നു. ഉടനെ മൊടക്കല്ലൂൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാലുശ്ശേരിയില്‍ ബസ് പാസഞ്ചര്‍ ഗൈഡും, ബിജെപി പഞ്ചായത്ത് കമ്മിറ്റി അംഗവുമായ അരവിന്ദന്റെ മകനാണ്. മാതാവ് അനിത.

Leave a Reply

Your email address will not be published.