കണ്ണൂർ വിമാനത്താവളത്തിലെ ഊർജ ചെലവും പാരിസ്ഥിതികാഘാതവും കുറയ്ക്കുന്നത് ലക്ഷ്യമിട്ടു കിയാലിന്‍റെ നാല് മെഗാ വാട്ട് സോളാർ പ്രൊജക്റ്റ് ഒരുങ്ങുന്നു. നേരത്തെ നെടുമ്പാശേരി വിമാനത്താവളത്തിൽ പരീക്ഷിച്ച് വിജയം കണ്ട പദ്ധതിയാണ് കണ്ണൂരിലും പരീക്ഷിക്കുന്നത്. എയർപോർട്ടിന്‍റെ വൈദ്യുതി ഉപയോഗ ചെലവുകളും കാർബൺ ഫൂട്ട് പ്രിന്‍റും കുറയ്ക്കാൻ സഹായകമാകുന്ന രീതിയിലാണ് പദ്ധതി.
രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെ വൈദ്യുതി ലഭ്യമാക്കുന്ന സോളാർ പ്ലാന്‍റ് സ്ഥാപിക്കുന്നതിലൂടെ ബാഹ്യ വൈദ്യുതി സ്രോതസുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനാകും. വിമാനത്താവളത്തിന്‍റെ കാർ പാർക്കിങ് ഏരിയയിലും സമീപ പ്രദേശങ്ങളിലുമാണ് സോളാർ പ്രൊജക്റ്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. പാർക്കിങ് സ്ഥലങ്ങൾക്കു മുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുക വഴി വിമാനത്താവളത്തിന്‍റെ സേവന നിലവാരം വർധിപ്പിക്കാനും സൗകര്യം മെച്ചപ്പെടുത്താനും സാധിക്കും.