ശ്രീ വാസുദേവാശ്രമ ഹയർ സെക്കന്ററി സ്കൂളിൽ 1987 വർഷം പത്താം ക്ലാസ്സിൽ പഠിച്ചവർ 37 വർഷത്തിന് ശേഷം സ്കൂളിൽ ഒത്തുചേർന്നു

നടുവത്തൂർ: ശ്രീ വാസുദേവാശ്രമ ഹയർ സെക്കന്ററി സ്കൂളിൽ 1987 വർഷം പത്താം ക്ലാസ്സിൽ പഠിച്ചവർ 37 വർഷത്തിന് ശേഷം സ്കൂളിൽ ഒത്തുചേർന്നു. സെക്കന്ററി സ്കൂൾ സർട്ടിഫിക്കറ്റ് (എസ്. എസ്. സി) എന്ന പേരിലുള്ള സർട്ടിഫിക്കറ്റ് ലഭിച്ച ഒരേ ഒരു ബാച്ച് ആയിരുന്നു 1987 ലെ പത്താം ക്ലാസ് പരീക്ഷ എഴുതിയവർ. അക്കാലത്ത് ശ്രീ വാസുദേവാശ്രമ മാനേജ്‌മെന്റ് ന്റെ കീഴിൽ 8 മുതൽ 10 വരെ പഠിച്ചവർ പഴയകാല ഓർമ്മകൾ അയവിറക്കി ഒന്നിച്ചു കണ്ടതിലുള്ള ആഹ്ലാദം പങ്കുവെക്കുകയും ഒത്തുചേരലിൽ എത്തിയ തങ്ങളെ പഠിപ്പിച്ച ഗുരുക്കന്മാരെ ആദരിക്കുകയും ചെയ്തു.

ദാമോദരൻ മാസ്റ്റർ, രാമകൃഷ്ണൻ മാസ്റ്റർ, അശോകൻ മാസ്റ്റർ, കവിത ബാലകൃഷ്ണൻ മാസ്റ്റർ, രാമദാസൻ മാസ്റ്റർ , പ്രേം രാജ് മാസ്റ്റർ, പി. ബാലകൃഷ്ണൻ മാസ്റ്റർ, തുളസി ടീച്ചർ, ഗൗരി ടീച്ചർ, ഭാനുമതി ടീച്ചർ,ഗീത ടീച്ചർ എന്നിവരെയാണ് ആദരിച്ചത്.

കെ. ടി. സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് കിഷോർ കുമാർ സ്വാഗതവും ജയജ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. ഇത്തരം ഒരു ഒത്തുചേരലിന് വേണ്ടി രൂപീകരിച്ച വാട്സപ്പ് ഗ്രൂപ്പിന്റെ അഡ്മിൻസ് അനിൽകുമാർ, അരവിന്ദൻ. സി, രമ ആഴാവിൽ, ഷാജി സി.വി, സോന വി. ആർ, സുനന്ദ. പി. എം, സുരേഷ് കെ. പി, സുരേഷ് കുമാർ നമ്പ്രത്തുക്കുറ്റി എന്നിവർ നേതൃത്വം നൽകി. പഠനത്തിന് ശേഷമുള്ള കാലയളവിൽ മണ്മറഞ്ഞ ഗുരുക്കന്മാരേയും സഹപാഠികളെയും സംഗമത്തിൽ അനുസ്മരിച്ചു.

ഓണത്തോടനുബന്ധിച്ചുള്ള ഒത്തുചേരൽ ആയതിനാൽ വിഭവ സമൃദമായ സദ്യയും സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ഒരുവട്ടം കൂടി സ്കൂൾ തിരുമുറ്റത്ത് എത്തിയപൂർവ്വ വിദ്യാർത്ഥികൾ ആനന്ദത്തോടെ ഇപ്പോഴത്തെ ശ്രീ വാസുദേവാശ്രമം ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ഏറെ സമയം ചെലവഴിച്ചു. ഓർമ്മക്കുറിപ്പുകൾ എന്ന ശീർഷകത്തിൽ 1987 ബാച്ചിന്റെ കൈപ്പുസ്തകം ഈ വർഷാവസാനത്തോടെ ഇറക്കുന്നതിന് സംഗമത്തിൽ തീരുമാനമെടുത്തു.ആശ്രമ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും സ്റ്റാർ സിംഗർ ഫെയിമുമായ കുമാരി തേജലക്ഷ്മി യുടെ ഗാനങ്ങൾ പരിപാടിയ്ക്കു കൂടുതൽ മികവേകി.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർപരിചാരകർക്കുള്ള പരിശീലനം ആരംഭിച്ചു

Next Story

കോഴിക്കോട് മൊടക്കല്ലൂര്‍ മലബാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആക്ഷൻ കമ്മിറ്റി മാർച്ച് ഇന്ന്

Latest from Local News

മണിയൂർ പഞ്ചായത്തിലെ വാർഡ് വിഭജനം അശാസ്ത്രീയമെന്ന്. യൂ.ഡി.എഫ്

മണിയൂർ:മണിയൂർ പഞ്ചായത്തിലെ വാർഡ് വിഭജനം നടത്തിയത് ഭരണസ്വാധീനത്തിൽ എൽ ഡി എഫിൻറ താല്പര്യങ്ങൾക്ക്നസരിച്ചന്ന് UDF മണിയൂർ പഞ്ചായത്ത് കമ്മറ്റി.പലവാർഡുകളിലും കൃതൃമായ അതിരുകളില്ല.അസസ്സമെൻറ്

ജില്ല കരാട്ടെ അസാസിയേഷൻ സംഘടിപ്പിക്കുന്ന ഇരുപത്തിയേഴാമത് കരാട്ടെ ചാസ്യൻഷിപ്പ് തുടങ്ങി

വടകര : ജില്ല കരാട്ടെ അസാസിയേഷൻ സംഘടിപ്പിക്കുന്ന ഇരുപത്തിയേഴാമത് ജില്ലാ കരാട്ടെ ചാസ്യൻഷിപ്പ് മേപ്പയിൽ ഐ പി എം സ്പോർട്സ് ആൻഡ്

കളരിപ്പയറ്റിന്റെയുംപണം പയറ്റിന്റെയും നാട്ടിൽ പുസ്തകപ്പയറ്റും

മേപ്പയ്യൂർ:കളരിപ്പയറ്റിന്റെയും പണംപയറ്റിന്റെയും നാട്ടിൽ പുസ്തക പയറ്റുമായി മേപ്പയ്യൂർജി.വി.എച്ച്എസ്.എസിലെ വിദ്യാർത്ഥികൾ. സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റാണ് കൗമാരക്കാർക്കായി ഒഴിവ് സമയത്ത് ചേർന്നിരിക്കാൻ തനതിട നിർമ്മാണവുംസ്കൂൾ

മോട്ടോർ വർക്കേഴ്സ് യൂനിയൻ മെമ്പർഷിപ്പ് കാമ്പയിൻ

അരിക്കുളം കുരുടിമുക്ക് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി യു കുരുടി മുക്ക് സെക്ഷൻ കമ്മറ്റിയുടെ നേതൃത്തത്തിൽ ഡിസംബർ

പുല്ലാം കുഴൽ മത്സരത്തിൽ മൂന്നാം തവണയും യദുനന്ദൻ സംസ്ഥാന മൽസരത്തിലേക്ക്

ജില്ലാ സ്കൂൾ കലോത്സവത്തിൽ  എച്ച് എസ് എസ് വിഭാഗം പുല്ലാംകുഴൽ മത്സരത്തിൽ വിയ്യൂർ വീക്ഷണം കലാവേദിയിൽ നിന്നും പുല്ലാംകുഴൽപഠിക്കുന്ന യദു നന്ദൻ എ