വയനാട് ദുരിതാശ്വാസ ഫണ്ട്: കേന്ദ്ര-സംസ്ഥാന നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് മണ്ഡലംതല പ്രതിഷേധം 18ന്

വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കള്ളക്കണക്കിലൂടെ ഫണ്ട് തട്ടിപ്പും ദുരുപയോഗവും നടത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ദുരന്തബാധിതര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുന്നതില്‍ അലംഭാവം കാട്ടുന്ന കേന്ദ്ര സര്‍ക്കാരിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 18 ബുധനാഴ്ച വൈകുന്നേരം 5ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.

Leave a Reply

Your email address will not be published.