കൊയിലാണ്ടി പുതുതായി ഉദ്ഘാടനം ചെയ്ത ന്യൂ എക്സ്പ്രസ്സ് മാർട്ട് സൂപ്പർ മാർക്കറ്റിന്റെ സമ്മാനപെരുമഴ കൂപ്പണിന്റെ സമ്മാനർഹരായ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് നടന്നു. ഒന്നാം സമ്മാനം ഷെറിൽ കുമാർ, രണ്ടാം സമ്മാനം മുഹമ്മദ് സഫ്‌വാൻ, മൂന്നാം സമ്മാനം ഫാത്തിമ ഫിദ എന്നിവർക്കാണ് ലഭിച്ചത് നാലാം സമ്മാനം 5 പേർക്കും അഞ്ചാം സമ്മാനം 10 പേർക്കുമാണ് നൽകിയത്. ചടങ്ങിൽ കൊയിലാണ്ടി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ സത്യൻ വാർഡ് കൗൺസിലറായ വി പി ഇബ്രാഹിം കുട്ടി, രാജേഷ് കീഴരിയൂർ, ടി പി ഇസ്മായിൽ എന്നിവർ മുഖ്യാതിഥികളായി ഭാഗ്യശാലികൾക്കുള്ള സമ്മാനങ്ങൾ കൈമാറി, മാനേജ്മെന്റ് അംഗങ്ങളായ ഹാലിഖ്, അബ്ദുള്ള കരുവഞ്ചേരി, ഷനീബ്, ഉസൈർ എന്നിവർ ചടങ്ങിൽ സന്നിദ്ധരായി.








