കീഴരിയൂരിലെ സി പി ഐ എം സജീവ പ്രവർത്തകൻ ഈന്തം കണ്ടി മീത്തൽ രജീവൻ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു

കീഴരിയൂരിലെ സി.പിഐ എം സജീവ പ്രവർത്തകൻ ഈന്തം കണ്ടി മീത്തൽ രജീവൻ തൻ്റെ കാൽ നൂറ്റാണ്ടിലധികം കാലത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. സ്വർണക്കള്ളക്കടത്തിനും ഉന്നതങ്ങളിലെ വഴിവിട്ട ബന്ധങ്ങളിലൂടെ കോടികൾ സമ്പാദിക്കുന്ന സി.പി.എം നേതാക്കളുടെ അഴിമതിയിലും മനസ്സ് മടുത്താണ് സി.പി എം ൽ നിന്ന് വിട പറയുന്നതെന്ന് രജീവൻ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി സിക്രട്ടറി രാജേഷ് കീഴരിയൂർ പതാക നൽകി സ്വീകരിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ.പി രാമചന്ദ്രൻ മാസ്റ്റർ, മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ, പഞ്ചായത്തംഗങ്ങളായ ഇ.എം മനോജ്, കെ.സി രാജൻ, നേതാക്കളായ രമേശൻ മനത്താനത്ത്, ടി.കെ ഗോപാലൻ, ബാലകൃഷ്ണൻ നമ്പ്യാർ ,ശശി പാറോളി ,ദീപക് കൈപ്പാട്ട് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.