കൊയിലാണ്ടി ഇലാഹിയ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻഎസ്എസ് വൊളണ്ടിയർമാർ റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു.റെയിൽവേ ജീവനക്കാരുമായി സഹകരിച്ചാണ് ഞായറാഴ്ച റെയിൽവേ സ്റ്റേഷൻ പരിസരത്ത്ശുചീകരണ യജ്ഞത്തിൽ പങ്കാളികളായത്.ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകളും പാത്രങ്ങളും ചായം തേച്ച് വർണ്ണാഭമാക്കിയ ശേഷം പൂച്ചട്ടികളാക്കി മാറ്റി.ഇവ റെയിൽവേ സ്റ്റേഷൻ മനോഹരമാക്കുന്നതിന്റെ ഭാഗമായി അധികൃതർക്ക് കൈമാറി ..റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ അനുയോജ്യമായ സ്ഥലത്ത് ഇവ നിരത്തുമെന്ന് സ്റ്റേഷൻ അധികൃതർ അറിയിച്ചു.ഒക്ടോബർ രണ്ടുപേരെ നീണ്ടുനിൽക്കുന്ന ശുചിത്വ യജ്ഞത്തിൽ നിരവധി സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥികൾ ,വിവിധ കോളേജുകളിലെ എൻഎസ്എസ് വളണ്ടിയർമാർ തുടങ്ങിയവർ പങ്കാളികളാകുന്നുണ്ട്.ഇതോടെ കാടുപിടിച്ചു കിടന്നിരുന്ന സ്റ്റേഷൻ പരിസരം നല്ല രീതിയിൽ ശുചീകരിച്ചിരിക്കുകയാണ്.