കൊയിലാണ്ടി: തദ്ദേശ ഇലക്ഷൻ്റെ മുന്നോടിയായി നടത്തുന്ന ത്രിതല പഞ്ചായത്ത് മുൻസിപ്പൽ വാർഡ് / ഡിവിഷൻ വിഭജനം മാനദണ്ഡപ്രകാരവും നീതിപൂർവമായിരിക്കണമെന്നും ഇല്ലാത്ത പക്ഷം ശക്തമായി നേരിടേണ്ടിവരുമെന്നും ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ അഭിപ്രായപ്പെട്ടു. കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് ശില്പശാലയിൽ ഉപസംഹാര പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം! ജില്ലാ മുസ്ലിം ലീഗ് നിർദ്ദേശപ്രകാരമുള്ള ശില്പശാല ജില്ലാ സെക്രട്ടറി സി.പി.എ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടും ഡി.പി.സി. അംഗവുമായ വി. പി ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളവുംപ്രസംഗിച്ചു. എൽ.ജി.എം എൽ സംസ്ഥാന ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ ക്ലാസെടുത്തു വിഷൻ 500+ കാമ്പയിൻ്റെ ഭാഗമായി മണ് ഡലത്തിൽ നടത്തേണ്ട പ്രവർത്തന പദ്ധതിക്ക് ശില്പശാല രൂപം നല്ലി ശില്പശാലക്ക് മണ്ഡലം ഭാരവാഹികളായ എൻപി മമ്മദ് ഹാജി അലി കൊയിലാണ്ടി, ടി അഷ്റഫ് .പി.വി അഹമ്മദ് ‘ എ.പി. റസാഖ്, പയ്യോളി മുൻസിപ്പൽ ചെയർമാൻ വി കെ അബ്ദുറഹ്മാൻ, എൽജി.എം എൽ മണ്ഡലം ചെയർമാൻ അഷ്റഫ് കോട്ടക്കൽ കൺവീനർ വി.വി ഫക്രുദ്ദീൻ മാസ്റ്റർ, തുടങ്ങിയവർ നേതൃത്വം നല്കി.
ജനറൽ സെക്രട്ടറി സി ഹനീഫ മാസ്റ്റർ സ്വാഗതവും ട്രഷറർ മ oത്തിൽ അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
മണ്ഡലം മുൻസിപ്പൽ, പഞ്ചായത്ത് , യൂണിറ്റ് ഭാര മാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ അടങ്ങിയ 150 ഓളം പ്രതിനിധികൾ പങ്കെടുത്തു.