കോൺഗ്രസ് ജില്ലാതല പ്രതിഷേധ കൂട്ടായ്മ കക്കോടിയിൽ മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്യും

മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്ന ആവശ്യവുമായി കോൺഗ്രസ് സംഘടിപ്പിക്കുന്ന ജില്ലാതല പ്രതിഷേധ കൂട്ടായ്മ സെപ്റ്റംബർ 24 വൈകീട്ട് നാലുമണിക്ക് കക്കോടി ബസാറിൽ നടക്കും മുൻ കേന്ദ്ര മന്ത്രിയും കെപിസിസി പ്രസിഡണ്ടുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡണ്ട് അഡ്വ പ്രവീൺ കുമാർ അധ്യക്ഷത വഹിക്കും. രാഷ്ട്രീയ ലാഭത്തിന് വേണ്ടി തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരുക , ആഭ്യന്തരവകുപ്പിന്റെ ക്രിമിനൽ വൽക്കരണം അവസാനിപ്പിക്കുക,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

 

Leave a Reply

Your email address will not be published.