ദക്ഷിണ റെയിൽവേയുടെ സ്വച്ഛത ഹി സേവാ എന്ന ശുചീകരണ യജ്ഞ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി റോട്ടറി ക്ലബ് റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു

ദക്ഷിണ റെയിൽവേയുടെ സ്വച്ഛത ഹി സേവാ എന്ന ശുചീകരണ യജ്ഞ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി റോട്ടറി ക്ലബ് റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. സെപ്റ്റംബർ17 മുതൽ ഒക്ടോബർ 2വരെ നടക്കുന്ന ശുചീകരണ യജ്ഞ പരിപാടിയിൽ സ്റ്റേഷൻ സൂപ്രണ്ട് എം.രവീന്ദ്രൻ, ചീഫ് ഹെൽത്ത് ഇൻസ്പെക്ടർ ചന്ദ്രേഷ് എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ റോട്ടറി പ്രസിഡന്റ് ടി സുഗതൻ, ഡോ. ഭാസ്കരൻ, കെ എസ് ഗോപാലകൃഷ്ണൻ,വിനയചന്ദ്രൻ, മേജർ അരവിന്ദാക്ഷൻ,പ്രൊ. ജൈജു, മേജർ ശിവദാസൻ, സുരേഷ് ബാബു കൂടാതെ റെയിൽവേ ജീവനക്കാരും പങ്കെടുത്തു.

Leave a Reply

Your email address will not be published.