ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിൽ മഞ്ഞപ്പിത്ത പ്രതിരോധപ്രവർത്തനം ഊർജ്ജിതം

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗബാധിതരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്നും ശുചിമുറി ഉപയോഗിച്ചശേഷവും ഭക്ഷണം പാചകം ചെയ്യുന്നതിന് മുമ്പും കഴിക്കുന്നതിനു മുമ്പും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകൽ, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കൽ തുടങ്ങിയവ പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഊർജ്ജിതമായ രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടന്നുവരുന്നു. പ്രത്യേക സ്ക്വാഡുകളായി രോഗബാധിതരുടെ ഭവന സന്ദർശനം, ജലസ്രോതസ്സുകളുടെ സൂപ്പർ ക്ലോറിനേഷൻ, ബോധവൽക്കരണ നോട്ടീസ് വിതരണം, മൈക്ക് പ്രചാരണം, പോസ്റ്റർ പ്രചാരണം, നവമാധ്യമങ്ങളിലൂടെയുള്ള ബോധവൽക്കരണം എന്നിവയും നടന്നുവരുന്നു.

സ്കൂൾ പിടിഎ യോഗത്തിൽ, കർമ്മസേന (ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതുപ്രവർത്തകർ, ആശ, അംഗൻവാടി പ്രവർത്തകർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാർ എന്നിവർ ചേർന്നത്) രൂപീകരിച്ച് വീട് കയറിയുള്ള ബോധവൽക്കരണം നടത്താൻ തീരുമാനിച്ചു. സ്കൂൾ ടീച്ചർമാർ രോഗബാധിതരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുമായി ദിവസവും ഫോണിൽ ബന്ധപ്പെട്ട് രോഗപുരോഗതി ആരോഗ്യവകുപ്പിനെ നേരിട്ട് അറിയിക്കുന്നതിനുള്ള സജ്ജീകരണം ഏർപ്പെടുത്തി. സ്ഥലത്ത് മെഡിക്കൽ ക്യാമ്പ്, രക്ത പരിശോധന ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചു.

രോഗബാധയ്ക്ക് ഇടയാക്കിയതെന്ന് സംശയിക്കുന്ന ജലസ്രോതസ്സുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയും ഭക്ഷണപാനീയങ്ങൾ വിൽക്കുന്ന കടകളിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ അടച്ചുപൂട്ടൽ അടക്കമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ജില്ലാതല ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും പ്രവർത്തനങ്ങൾ ഏകോപിക്കുകയും ചെയ്തു വരുന്നു. മെഡിക്കൽ ഓഫീസർമാരുടെ ജില്ലാതല അവലോകന യോഗത്തിൽ നിലവിലുള്ള സ്ഥിതിഗതികളും പ്രതിരോധ പ്രവർത്തനങ്ങളും വിശദമായി വിലയിരുത്തി. പ്രദേശത്ത് ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണത്തിനും മേൽനോട്ടത്തിലും ഊർജ്ജിത പ്രതിരോധ പ്രവർത്തനങ്ങൾ തുടർന്നും നടത്താൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published.

Previous Story

ചേമഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് വഞ്ചനയെക്കതിരെ പ്രതിഷേധ പ്രകടനം നടത്തി

Next Story

ഷിരൂരിൽ ഡ്രഡ്ജ‌ർ ഉപയോഗിച്ച് അർജുനായുള്ള മൂന്നാം ഘട്ട തെരച്ചില്‍ പുനഃരാരംഭിച്ചു

Latest from Local News

മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്.യിൽ സംരംഭക ക്ലബ് പ്രമുഖ പ്രവാസി ബിസിനസ് സംരംഭകൻ ഹരീഷ് കൃഷ്ണ ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്.യിൽ സംരംഭക ക്ലബ് പ്രമുഖ പ്രവാസി ബിസിനസ് സംരംഭകൻ ഹരീഷ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. സംരംഭക വിജയത്തിന് കഠിനാധ്വാനവും

കോഴിക്കോട്  ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ  14-08-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട്  ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ  14-08-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ ഷജിത്ത്സദാനന്ദൻ സർജറിവിഭാഗം ഡോ രാംലാൽ

ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം: ഓട്ടോറിക്ഷകളില്‍ സ്റ്റിക്കര്‍ പ്രചാരണത്തിന് തുടക്കം

കോഴിക്കോട് :  കോഴിക്കോട്  സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 21 മുതല്‍ 23 വരെ നഗരത്തില്‍ നടക്കുന്ന ‘വര്‍ണപ്പകിട്ട്’ ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന്റെ

ഹജ്ജ് 2026: നറുക്കെടുപ്പ് പൂർത്തിയായി; കേരളത്തിൽ നിന്ന് 8530 പേർക്ക് അവസരം

ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരിൽ ഈ വർഷത്തെ ഹജ്ജ് യാത്രക്ക് അർഹരായവരെ തിരഞ്ഞടുക്കുന്നതിനുള്ള നറുക്കെടുപ്പ് മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നടന്നു.

വോട്ട് തട്ടിപ്പിനെതിരെ രാഷ്ട്രീയ യുവജനതാദൾ പ്രതിഷേധ സദസ്

കൊയിലാണ്ടി: വോട്ട് തട്ടിപ്പിനെതിരെ രാഷ്ട്രീയ യുവജനതാദൾ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ സദസ് നടത്തി. ആർജെഡി