മുദ്രപ്പത്രങ്ങൾ ഇനിമുതൽ ഇ സ്റ്റാമ്പിങ്ങിലേക്ക്‌ മാറുന്നു

മുദ്രപ്പത്രങ്ങൾ ഇനിമുതൽ ‘ഇ സ്റ്റാമ്പ്’ ലേക്ക് മാറുന്നു. ഇതോടെ ആധാരങ്ങളുടെ രജിസ്‌ട്രേഷൻ, കരാർ തുടങ്ങിയവ പൂർണമായും ഇ സ്റ്റാമ്പിങ്ങിലേക്ക്‌ മാറും. മുദ്രപത്രത്തിന്റെ അച്ചടിച്ചെലവ്‌ ഒഴിവാക്കാനും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുമാണ്‌ പുതിയ തീരുമാനം. ഒക്ടോബറിലോ നവംബറിലോ പൂർണമായി നടപ്പാക്കും. ഇതോടെ വർഷം അച്ചടി ഇനത്തിൽ 60 കോടിരൂപ കുറയും.

2017 മുതൽ ഒരുലക്ഷത്തിനുമുകളിൽ മുദ്രപ്പത്രം ആവശ്യമുള്ള രജിസ്‌ട്രേഷന്‌ ഇ സ്റ്റാമ്പ്‌ ഉപയോഗിക്കുന്നുണ്ട്‌. കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഇത്‌ വ്യാപകമാക്കിയിട്ടുണ്ട്. നിലവിൽ ഒരു രജിസ്‌ട്രേഷന്‌ പല വിലയുള്ള നിരവധി മുദ്രക്കടലാസ്‌ ഉപയോഗിക്കുന്നുണ്ട്‌. എന്നാൽ ഇ സ്റ്റാമ്പിൽ ഈ പ്രശ്‌നമില്ല. 

ഇ സ്റ്റാമ്പും വെണ്ടർമാർ വഴിയാണ്‌ നൽകുക. സൈറ്റ്‌ ലോഗിൻ ചെയ്യാൻ ഇവർക്ക്‌ പാസ്‌വേർഡ്‌ നൽകും. ഇ സ്റ്റാമ്പിലെ ക്യൂ ആർ കോഡ്‌ സ്കാൻ ചെയ്താൽ പേര്‌, മുദ്രപ്പത്രം എടുത്ത സ്ഥലം എന്നിവ അറിയാം. വ്യക്തികളുടെ പേര്‌ വാട്ടർമാർക്കായി ഉണ്ടാകും. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻഐസി) ആണ് സാങ്കേതിക സംവിധാനം ഒരുക്കുന്നത്‌.

സ്റ്റാമ്പ് ഡ്യൂട്ടി ഇലക്ട്രോണിക് രീതിയിൽ സർക്കാരിലേക്ക് അടയ്ക്കുന്ന ഒരു പ്രക്രിയയാണ് ഇ-സ്റ്റാമ്പ് പേപ്പർ. വേഗമേറിയതും പ്രശ്‌നരഹിതവുമായ പേയ്മെന്റ്റ് പ്രക്രിയ ഉറപ്പാക്കുന്നതിന് പരമ്പരാഗത പേപ്പറും ഫ്രാങ്കിംഗ് സ്റ്റാമ്പിംഗ് രീതിയും ഡിജിറ്റൽ സ്ട്രാറ്റജി ഉപയോഗിച്ച് സർക്കാർ മാറ്റി. 

Leave a Reply

Your email address will not be published.

Previous Story

അന്താരാഷ്ട സമുദ്രതീര ശുചീകരണ ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാപ്പാട് കടൽതീരം ശുചീകരിച്ചു

Next Story

മുതിര്‍ന്ന സി പിഎം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു

Latest from Main News

അമീബിക് മസ്തിഷ്ക ജ്വരം; അടിയന്തിര രോഗ പ്രതിരോധ നടപടി അനിവാര്യം – മുല്ലപ്പള്ളി രാമചന്ദ്രൻ

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടല്ല , 17 ആണ് എന്ന ആരോഗ്യ വകുപ്പിൻ്റെ ഏറ്റവും ഒടുവിലത്തെ കണക്ക്

ഷോർട്ട് സർക്യൂട്ട് ; ആലപ്പുഴ ചിത്തിരക്കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു

ആലപ്പുഴ : ആലപ്പുഴയിലെ ചിത്തിര കായലിൽ സഞ്ചരിച്ച ഹൗസ്‌ബോട്ടിന് ഉച്ചയ്ക്ക് തീപിടിച്ചു. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി പുന്നമടക്കായലിലേക്ക് പോയിക്കൊണ്ടിരുന്ന ബോട്ടിന്റെ

ബക്കറ്റുമായി തെരുവിലിറങ്ങുന്ന ജനങ്ങൾ; ‘മത്സ്യമഴ’ വിരുന്നായി

ലോകത്തിന്റെ പല ഭാഗങ്ങളിലും അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ വിചിത്ര പ്രതിഭാസം ഹോണ്ടുറാസിലെ യോറോ പട്ടണത്തിൽ വർഷംതോറും പതിവായി നടക്കുന്നുണ്ട്.  

വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന തട്ടിപ്പുകള്‍ വ്യാപകമെന്ന് സൈബര്‍ പൊലീസിന്റെ മുന്നറിയിപ്പ്

വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന തട്ടിപ്പുകള്‍ വ്യാപകമാകുന്നെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നൽകി. ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വ്യക്തിഗതവിവരങ്ങള്‍ കൈക്കലാക്കല്‍,