തിരുനബിയുടെ ജീവിതം, ദർശനം എന്ന പ്രമേയവുമായി നൊച്ചാട് സുന്നി സെൻ്റർ സംഘടിപ്പിക്കുന്ന പ്രവാചക പ്രകീർത്തന സംഗമം ഞായറാഴ്ച സമാപിക്കും

തിരുനബിയുടെ ജീവിതം, ദർശനം എന്ന പ്രമേയവുമായി നൊച്ചാട് സുന്നി സെൻ്റർ സംഘടിപ്പിക്കുന്ന പ്രവാചക പ്രകീർത്തന സംഗമം ഞായറാഴ്ച സമാപിക്കും. പരിപാടിക്ക് ഖാസിം ഹാജി പതാക ഉയർത്തി.മദ്രസ ഫെസ്റ്റ് തുഫൈൽ സഅദി ഉദ്ഘാടനം ചെയ്തു.മഹ്ള റത്തുൽ ബദ്രിയ വാർഷികസംഗമത്തിൽ അബ്ദുല്ല സഖാഫി പയ്യോളി, അമീൻ സഖാഫി, കൂറ്റമ്പാറ അബ്ദുറഹിമാൻ ദാരിമി, അബ്ദുൽ സത്താർ ആർവാൾ എന്നിവർ സംസാരിച്ചു.പരിപാടിയുടെ ഭാഗമായി നടന്ന നാട്ടുകൂട്ടം പരിപാടിക്ക് വി.സി.സാജിത് നേതൃത്വം നൽകി.ടി.ടി ബഷീർ, സുൽഫിക്കർ അഹ്സനി, ജാസർ അറഫ, കെ.കുഞ്ഞിരാമൻ, കെ.പത്മനാഭൻ ,സി.കെ.നാരായണൻ, കെ.ദിലീപ്, ടി. എം ദാമോദരൻ, പി.സി മുഹമ്മദ് സിറാജ് സംസാരിച്ചു. സ്നേഹ സന്ദേശ റാലിക്ക് ശേഷം ഞായറാഴ്ച നടക്കുന്ന ആത്മീയ സംഗമത്തിന് സയ്യിദ് ഇല്യാസ് തങ്ങൾ എരുമാട് നേതൃത്വം നൽകും.

Leave a Reply

Your email address will not be published.