അന്താരാഷ്ട സമുദ്രതീര ശുചീകരണ ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാപ്പാട് കടൽതീരം ശുചീകരിച്ചു

അന്താരാഷ്ട സമുദ്രതീര ശുചീകരണ ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാപ്പാട് കടൽതീരം ശുചീകരിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംപി.മൊയ്തീൻ കോയ അധ്യക്ഷതവഹിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ ബൈജു ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു സമുദ്രസംരക്ഷണത്തിൻ്റെ മഹത്വം ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശത്തോട് കൂടി എല്ലാ വർഷവും സെപ്റ്റമ്പർ മാസത്തിലെ മൂന്നാമത്തെ ശനിയാഴ്ച അന്താരാഷ്ട സമുദ്രതീര ശുചീകരണമായി ആചരിക്കുകയാണ്. ടൂറിസം പ്രമോഷൻ കൗൺസിൽ മാനേജർ ഗിരീഷ്,എൻ എസ് എസ് ലീഡർ മീനാക്ഷി അനിൽ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ആഷിദ. പി , ജിതേഷ് എംവി , അഡ്വ:ബിനേഷ് ബാബു, കെ.പി അരവിന്ദാക്ഷൻ, സുനിൽ മുതിരക്കാലയിൽ , എന്നിവർ സംസാരിച്ചു. തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് വിദ്യാർത്ഥികളും ഡി.ടി.പി.സി തൊഴിലാളികളുമടക്കം നിരവധിപേർ ശുചീകര യജ്ഞത്തിൽ പങ്കെടുത്തു
ശുചീ കരണത്തിന് ശേഷം ശുചിത്വ മിഷന്റെ നേതൃത്വ ത്തിൽ വിദ്യാർത്ഥി കൾ തീരത്ത് മനുഷ്യ ചങ്ങല തീർത്തു.

Leave a Reply

Your email address will not be published.

Previous Story

ജവഹര്‍ നവോദയ വിദ്യാലയങ്ങളിൽ 2025ലേക്കുള്ള ആറാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

Next Story

മുദ്രപ്പത്രങ്ങൾ ഇനിമുതൽ ഇ സ്റ്റാമ്പിങ്ങിലേക്ക്‌ മാറുന്നു

Latest from Local News

 പഹൽ​ഗാം ഭീകരാക്രമണത്തിൽ മരിച്ചവരിൽ മലയാളിയും

 പഹൽ​ഗാം ഭീകരാക്രമണത്തിൽ മരിച്ചവരിൽ മലയാളിയും. കൊച്ചി ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്‍(65) ആണ് കൊല്ലപ്പെട്ടത്. മകളുടെ മുന്നില്‍വെച്ചാണ് രാമചന്ദ്രന് വെടിയേറ്റത് എന്നാണ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 22 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 22 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുസ്തഫ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ  23-04-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ  23-04-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ 👉 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 👉സർജറിവിഭാഗം ഡോ.

ജില്ലയിലെ പട്ടയ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കും -മന്ത്രി കെ. രാജന്‍

കേരളത്തില്‍ അഞ്ച് ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്യുകയെന്ന ലക്ഷ്യം ഈ വര്‍ഷത്തോടെ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും ജില്ലയിലെ പട്ടയവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍