അകാലപ്പുഴയില്‍ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് (എസ്) ജില്ലാ പഠനശിബിരം ഉദ്ഘാടനം ചെയ്തു

 

അകാലപ്പുഴയില്‍ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് (എസ്) ജില്ലാ പഠനശിബിരം വനം മന്ത്രി എ.കെ.ശശീന്ദ്രന്‍  ഉദ്ഘാടനം ചെയ്തു. യുവജന പ്രസ്ഥാനങ്ങള്‍ തിരുത്തല്‍ ശക്തികളായി പ്രവര്‍ത്തിക്കണമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കൊയിലാണ്ടി അകാലപ്പുഴയില്‍ നടന്ന നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് (എസ്) ജില്ലാ പഠനശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ചാലകശക്തിയും തിരുത്തല്‍ വാദികളുമായി പ്രവര്‍ത്തിച്ചത് യുവജന പ്രസ്ഥാനങ്ങളാണ്. എന്നാല്‍ വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ യുവജനങ്ങള്‍ ഇത്തരം മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ച് മതസാമൂദായിക സംഘടനകള്‍ക്കും തീവ്രവാദ പ്രസ്ഥാനങ്ങളിലും ആകൃഷ്ടരായി മാറിക്കൊണ്ടിരിക്കുമ്പോള്‍ എന്‍.വൈ.സി പോലുള്ള യുവജനപ്രസ്ഥാനങ്ങള്‍ക്ക് വലിയ ഉത്തരവാദിത്വമാണുള്ളത്. ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ സ്വന്തം പാര്‍ട്ടി സ്വീകരിച്ചാലും അതിനെ ചോദ്യം ചെയ്യാന്‍ യുവാക്കള്‍ മടികാണിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങിൽ എന്‍.വൈ.സി ജില്ലാ ജില്ലാ പ്രസിഡന്റ് യൂസഫ് പുതുപ്പാടി അധ്യക്ഷത വഹിച്ചു. എന്‍.സി.പി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്, എന്‍.വൈ.സി സംസ്ഥാന പ്രസിഡന്റ് സി.ആര്‍. സജിത്, മാധ്യമപ്രവര്‍ത്തകന്‍ എം.പി സൂര്യദാസ്, പി.സുധാകരന്‍, ഒ.രാജന്‍, വിജിത വിനുകുമാര്‍, എം.പി സൂര്യനാരായണന്‍, സി. സത്യചന്ദ്രന്‍, കെ.കെ.ശ്രീഷു, പി.കെ.എം.ബാലകൃഷ്ണന്‍, കെ.ടി.എം കോയ, സി. ജൂലേഷ്, സി.രമേശന്‍, എം.പി.ഷിജിത്ത്, പി.വി.സജിത്ത് സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

എസ്.എൻ.ഡി.പി യോഗം കൊയിലാണ്ടി യൂണിയന്റെ ആദിമുഖ്യത്തിൽ ശ്രീ നാരായണ ഗുരുദേവന്റെ 97o മത് സമാധിദിനം ആ ചരിച്ചു

Next Story

രവീന്ദ്രൻ മേപ്പയൂർ രചിച്ച ‘നിഴൽ പറഞ്ഞത്’ എന്ന കവിതാസമാഹാരം കവിയും പ്രഭാഷകനുമായ ഡോ. പിയൂഷ്‌ എം. നമ്പൂതിരിപ്പാട് പ്രകാശനം ചെയ്തു.

Latest from Local News

പേരാമ്പ്ര എസ്റ്റേറ്റിൽ ആനകളുടെ ആക്രമണം ; വാച്ചർക്ക് പരിക്ക്

ചക്കിട്ടപാറ : പ്ലാന്റേഷൻ കോർപറേഷന്റെ മുതുകാട്ടിലെ പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടാന ആക്രമണം. വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. എ ഡിവിഷനിൽ ഡ്യൂട്ടിയിലായിരുന്ന

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.   1. ജനറൽ മെഡിസിൻ വിഭാഗം  ഡോ:

ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടുവണ്ണൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ടും നടുവണ്ണൂർ ഗ്രാമ പഞ്ചായത് മുൻ മെമ്പറും പൊതു പ്രവർത്തകനുമായ അഷ്‌റഫ് മങ്ങര അന്തരിച്ചു

 ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടുവണ്ണൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ടും നടുവണ്ണൂർ ഗ്രാമ പഞ്ചായത് മുൻ മെമ്പറും പൊതു പ്രവർത്തകനുമായ അഷ്‌റഫ് മങ്ങര

രക്തശാലി ഔഷധ നെൽകൃഷി നടീൽ ഉത്സവം നടത്തി

കൃഷി ശ്രീ കാർഷിക സംഘം കൊയിലാണ്ടിയും FMR ഇന്ത്യ ആശാനികേതൻ നന്തി ബസാറും സംയുക്തമായി കരനെൽകൃഷി ആരംഭിച്ചു. ആശാനികേതനിലെ ഇന്റലക്ച്ചലി ഡിസ്ഏബിൾഡായിട്ടുള്ള