സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കുകൾ അറിയുന്നതിനുള്ള കിയോസ്കുകൾ എല്ലാ ആശുപത്രികളിലും സ്ഥാപിക്കുന്നതിന് ധാരണയായിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ് മെൻ്റ് ആക്ട് പ്രകാരം ഇത്തരം കിയോസ്കുകൾ സ്ഥാപിക്കണമെന്നുണ്ട്. ഓരോ ചികിത്സയ്ക്കും എത്രയാണോ ചെലവ് വരുന്നത് എന്ന് ഈ കിയോസ്കുകളില്‍ പ്രദർശിപ്പിച്ചിരിക്കും. ഇതുവഴി ചികിത്സാ ചെലവ് താരതമ്യം ചെയ്യാനും സാധിക്കും.
ചികിത്സാ നിരക്കുകൾ അറിയുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ചികിത്സാ നിരക്കുകൾ അറിയുന്നതിനുള്ള സംവിധാനം വർഷങ്ങളായി നടപ്പിലായിരുന്നില്ല. ആൻജിയോ പ്ലാസ്റ്റി ചെയ്യാൻ ആശുപത്രിയിലെത്തിയാൽ ഇതിനു ശേഷമാകും ബിൽ ലഭിക്കുക. രോഗികൾക്ക് ചികിത്സാ നിരക്കുകൾ അറിയാനുള്ള അവകാശമുണ്ട്. ഇതിന് ഹൈക്കോടതിയിൽ സ്റ്റേ അടക്കം വലിയ തടസ്സങ്ങളുണ്ടായിരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സ്വകാര്യ ആശുപത്രി മാനേജ്മെൻ്റ് അസോസിയേഷനും സർക്കാർ നിലപാട് അംഗീകരിച്ചതിന്റെ ഫലമാമായാണ് അനുകൂല തീരുമാനം ഉണ്ടായിരിക്കുന്നത്.