ഇന്ത്യൻ റെയിൽവേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുടെ നിയമങ്ങൾ പരിഷ്കരിച്ചു

ഇന്ത്യൻ റെയിൽവേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുടെ നിയമങ്ങൾ പരിഷ്കരിച്ചു. നേരത്തെ റിസർവ് ചെയ്ത സീറ്റ് ഇല്ലെങ്കിൽ പോലും വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളിൽ യാത്ര ചെയ്യാൻ സാധിക്കുമായിരുന്നു. പുതിയ നിയമമനുസരിച്ച് ഇനി അതിന് സാധ്യമാകില്ല. റിസർവ് കോച്ചിൽ വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുമായി ഇനി യാത്ര ചെയ്താൽ 440 രൂപ പിഴ ഈടാക്കുകയും അടുത്ത് സ്റ്റേഷനിൽ യാത്രക്കാരനെ ഇറക്കിവിടുകയും ചെയ്യും. റെയിൽവേയുടെ പുതിയ പെനാൽറ്റിയും ഡീബോർഡിംഗ് നിയമവും നിലവിൽ തന്നെ യാത്രാദുരിതം നേരിടുന്ന യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

എസി അല്ലെങ്കിൽ സ്ലീപ്പർ കോച്ചുകളിൽ ടിക്കറ്റ് ബുക്ക് ചെയ്ത വെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് അവരുടെ ടിക്കറ്റുമായി ഇനി ഈ കോച്ചുകളിൽ കയറാൻ സാധിക്കില്ല. പക്ഷെ ജനറൽ കോച്ചിൽ യാത്ര സാധ്യമാവും. ഓൺലൈൻ, ഓഫ് ലൈൻ രീതിയാലാണ് റെയിൽവേയിൽ ടിക്കറ്റ് ബുക്കിങ് സാധ്യമാവുന്നത്. ഓൺലൈനായി ബുക്ക് ചെയ്ത വെയിറ്റിഗ് ലിസ്റ്റിലായ ടിക്കറ്റുകൾ സ്വയം റദ്ദാകും എന്നാൽ ഓഫ് ലൈനായി എടുത്ത ടിക്കറ്റുകൾ അങ്ങനെ റദ്ദാകുകയില്ല. ഫിസിക്കലി ബുക്ക് ചെയ്ത അവ കൌണ്ടറിൽ സറണ്ടർ ചെയ്താലാണ് റീഫണ്ട് ലഭിക്കുക.

Leave a Reply

Your email address will not be published.

Previous Story

കാട്ടിലപ്പീടികയില്‍ സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം

Next Story

ചികിൽസാ സഹായം തേടുന്നു

Latest from Main News

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലറടിച്ചു, പത്തനംതിട്ടയിൽ ഹണിട്രാപ്പ് ക്രൂരമർദനം; ദമ്പതികൾ പിടിയിൽ

പത്തനംതിട്ട: ഹണിട്രാപ്പിൽ കുടുക്കി രണ്ട് യുവാക്കളെ ക്രൂരമായി മർദിച്ച സംഭവത്തിൽ ചരൽക്കുന്ന സ്വദേശിയായ ജയേഷും ഭാര്യ രശ്മിയും പോലീസിന്റെ പിടിയിലായി. ആലപ്പുഴ,

അമീബിക് മസ്തിഷ്ക ജ്വരം; അടിയന്തിര രോഗ പ്രതിരോധ നടപടി അനിവാര്യം – മുല്ലപ്പള്ളി രാമചന്ദ്രൻ

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടല്ല , 17 ആണ് എന്ന ആരോഗ്യ വകുപ്പിൻ്റെ ഏറ്റവും ഒടുവിലത്തെ കണക്ക്

ഷോർട്ട് സർക്യൂട്ട് ; ആലപ്പുഴ ചിത്തിരക്കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു

ആലപ്പുഴ : ആലപ്പുഴയിലെ ചിത്തിര കായലിൽ സഞ്ചരിച്ച ഹൗസ്‌ബോട്ടിന് ഉച്ചയ്ക്ക് തീപിടിച്ചു. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി പുന്നമടക്കായലിലേക്ക് പോയിക്കൊണ്ടിരുന്ന ബോട്ടിന്റെ

ബക്കറ്റുമായി തെരുവിലിറങ്ങുന്ന ജനങ്ങൾ; ‘മത്സ്യമഴ’ വിരുന്നായി

ലോകത്തിന്റെ പല ഭാഗങ്ങളിലും അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ വിചിത്ര പ്രതിഭാസം ഹോണ്ടുറാസിലെ യോറോ പട്ടണത്തിൽ വർഷംതോറും പതിവായി നടക്കുന്നുണ്ട്.